സണ്ണി ലിയോണ്‍ ഫാന്‍സിന് ആഘോഷിക്കാം!നടി വീണ്ടും കേരളത്തിലേക്ക്!വരവേല്‍ക്കാനൊരുങ്ങി ആരാധകര്‍

By Midhun Raj

സണ്ണി ലിയോണിന്റെ സിനിമകള്‍ക്കെല്ലാം ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. ബോളിവുഡിലെ എറ്റവുമധികം താരമൂല്യമുളള നടി കൂടിയാണ് സണ്ണി. പോണ്‍ സിനിമകളില്‍നിന്നും ബോളിവുഡിലേക്ക് എത്തിയ നടിക്ക് ഗംഭീര വരവേല്‍പ്പ് തന്നെയായിരുന്നു എല്ലാവരും നല്‍കിയിരുന്നത്. സണ്ണിയുടെ ഗ്ലാമര്‍ വേഷങ്ങള്‍ക്കും ഐറ്റം ഡാന്‍സുകള്‍ക്കുമെല്ലാം തന്നെ മികച്ച സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കാറുണ്ടായിരുന്നത്.

ബോളിവുഡിലെ ഹോട്ട് ഗേളിന്റെ സിനിമകളെക്കുറിച്ചും പുതിയ വിശേഷങ്ങളറിയാനും എല്ലാവരും താല്‍പര്യം കാണിക്കാറുണ്ട്. കേരളത്തിലും നിരവധി ആരാധകരാണ് ബോളിവുഡ് താരസുന്ദരിക്കുളളത്. മുന്‍പ് ഒരു ഷോപ്പിന്റെ ഉദ്ഘാടനത്തിനെത്തിയ നടിക്ക് ഗംഭീര സ്വീകരണം തന്നെയായിരുന്നു കേരളത്തിലെ ആളുകള്‍ നല്‍കിയിരുന്നത്. ഇപ്പോഴിതാ സണ്ണി വീണ്ടും കേരളത്തിലേക്ക് എത്തുകയെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

സണ്ണിയ്ക്ക് ലഭിച്ച വരവേല്‍പ്പ്

സണ്ണിയ്ക്ക് ലഭിച്ച വരവേല്‍പ്പ്

മുന്‍പ് ഒരു ഇലക്ട്രോണിക്ക് മൊബൈല്‍ ഷോപ്പിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു സണ്ണിക്ക് ഗംഭീര സ്വീകരണം കൊച്ചിയില്‍ ലഭിച്ചത്. അന്ന് നടിയെ കാണാനായി വന്‍ ജനക്കൂട്ടം പരിപാടി നടന്ന സ്റ്റേജിനു മുന്നില്‍ തടിച്ചുകൂടിയിരുന്നു. ഉദ്ഘാടന ചടങ്ങിന് പോലീസുകാര്‍ക്ക് വരെ നിയന്ത്രിക്കാന്‍ പറ്റാതെ വിധം വലിയ തിരക്കായിരുന്നു ഉണ്ടായത്. ചടങ്ങിന്റെ ഫോട്ടോകളും വീഡിയേകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തിരുന്നു. സണ്ണിയെ ഒരു നോക്ക് കാണാനായി നിരവധി പേരായിരുന്നു അന്ന് അവിടെ എത്തിയിരുന്നത്.

അവര്‍ എനിക്ക് വേണ്ടി ആര്‍പ്പുവിളിക്കുന്നു

അവര്‍ എനിക്ക് വേണ്ടി ആര്‍പ്പുവിളിക്കുന്നു

തുടര്‍ന്ന് മലയാളികള്‍ അന്ന് നല്‍കിയ സ്‌നേഹത്തെക്കുറിച്ച് സണ്ണി ഒരഭിമുഖത്തില്‍ തുറന്നുപറയുകയും ചെയ്തിരുന്നു. ആ ഒരു ദിവസം ജീവിതത്തില്‍ ഒരിക്കലും മറക്കില്ലെന്നും എന്നെ കാണാനെത്തിയ ജനക്കൂട്ടത്തെ കണ്ട് അന്ന് കണ്ണ് നിറഞ്ഞിരുന്നുവെന്നും നടി പറഞ്ഞിരുന്നു. എന്തൊരു ഊര്‍ജ്ജമായിരുന്നു അത്. എനിക്ക് ചുറ്റും ഒരുപാടു ആളുകള്‍. അവര്‍ എനിക്ക് വേണ്ടി ആര്‍പ്പുവിളിക്കുന്നു. അത് തികച്ചും ഭ്രാന്തമായ ഒന്നായിരുന്നു. കാരണം ഞാന്‍ അവിടെ എത്തിയത് സിനിമാ പ്രചാരണത്തിനോ ടെലിവിഷന്‍ പ്രചാരണത്തിനോ ആയിരുന്നില്ല. ഒരു ഇലക്ട്രിക്ക് മൊബൈല്‍ ഷോപ്പിന്റെ ഉദ്ഘാടനത്തിനായിരുന്നു. മുന്‍പ് സണ്ണി പറഞ്ഞ വാക്കുകളാണ് ഇവ.

കൊച്ചിയില്‍ തന്നെയാണ്

കൊച്ചിയില്‍ തന്നെയാണ്

ഇത്തവണ വാലന്റൈന്‍സ് ഡേയ്ക്ക് സംഘടിപ്പിക്കുന്ന വാലന്റൈന്‍സ് നൈറ്റ് 2019 എന്ന പരിപാടിയില്‍ പങ്കെടുക്കാനായിട്ടാണ് സണ്ണി ലിയോണ്‍ എത്തുന്നത്. കൊച്ചിയില്‍ തന്നെയാണ് ഇത്തവണയും നടി എത്തുന്നത്. സണ്ണി ലിയോണിന് എറ്റവും കൂടുതല്‍ ആരാധകരുളള സ്ഥലം കൂടിയാണ് കേരളം. ഗായിക തുളസി കുമാറും ഡാന്‍സ് ഗ്രൂപ്പായ എം ജെ ഫൈവും സണ്ണിയോടൊപ്പം കൊച്ചിയിലെത്തുന്നുണ്ട്. ബോളിവുഡ് താരങ്ങള്‍ക്കു പുറമെ കേരളത്തില്‍നിന്നുമുളള താരങ്ങളും പരിപാടിയുടെ ഭാഗമാകുന്നുണ്ടെന്നും അറിയുന്നു.

മധുരരാജയിലും എത്തും

മധുരരാജയിലും എത്തും

സണ്ണി ലിയോണ്‍ മലയാള സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നുവെന്ന തരത്തില്‍ നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു,മമ്മൂക്കയുടെ മാസ് എന്റര്‍ടെയ്‌നര്‍ ചിത്രം മധുര രാജയിലാണ് നടി എത്തുന്നത്. ചിത്രത്തില്‍ സണ്ണിയുടെ ഐറ്റം ഡാന്‍സുണ്ടാകുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം മധുര രാജയ്ക്കു പുറമെ രംഗീല എന്ന മലയാള ചിത്രത്തിലും നടി അഭിനയിക്കുന്നുണ്ട്. സിനിമയുടെ ചിത്രീകരണം ഗോവയില്‍ പുരോഗമിച്ചുകൊണ്ടിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X