»   » സണ്ണി ലിയോണിന്റെ മലയാളത്തിലുള്ള ഐറ്റം ഡാന്‍സ് വീണ്ടും വൈറലാവുന്നു! അതിന് കാരണം ഇതാണ്!!!

സണ്ണി ലിയോണിന്റെ മലയാളത്തിലുള്ള ഐറ്റം ഡാന്‍സ് വീണ്ടും വൈറലാവുന്നു! അതിന് കാരണം ഇതാണ്!!!

By: Teresa John
Subscribe to Filmibeat Malayalam

മറ്റൊരു താരങ്ങളോടുമില്ലാത്ത അത്രയും സ്‌നേഹമാണ് പലര്‍ക്കും സണ്ണി ലിയോണിനോട്. കേരളത്തിലെത്തിയ സണ്ണി ലിയോണിനെ കാണാന്‍ കൊച്ചിയിലേക്ക് ആളുകള്‍ ഒഴുകി വന്നതിന് പിന്നിലെ കാരണവും അതായിരുന്നു. ഇപ്പോള്‍ വീണ്ടും യൂട്യൂബിലും മറ്റും സണ്ണി ലിയോണ്‍ വീണ്ടും തരംഗമായി കൊണ്ടിരിക്കുകയാണ്.

 sunny-leone

മലയാള ഗാനത്തിനൊപ്പമുള്ള സണ്ണി ലിയോണിന്റെ ഐറ്റം ഡാന്‍സാണ് യൂട്യൂബിലൂടെ വീണ്ടും വൈറലായി കൊണ്ടിരിക്കുന്നത്. ബേബി ഡോള്‍ എന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തിന്റെ മലയാളത്തിലുള്ള മിനാമിനുങ്ങ് പോലെന്‍ കണ്ണുകള്‍ എന്ന് തുടങ്ങുന്ന പാട്ടാണ് ആരാധകര്‍ വീണ്ടും കുത്തി പൊക്കി കൊണ്ട് വന്നിരിക്കുന്നത്.

താരങ്ങളുടെ കാര്യം കട്ടപ്പൊക! ലൊക്കേഷനില്‍ നിന്നും ആളെ കണ്ടെത്തി അഭിനയിപ്പിച്ച് ലിജോ പെല്ലിശ്ശേരി!

സണ്ണി ലിയോണിന്റെ ഏറ്റവും പ്രശസ്തമായ അഞ്ച് ഐറ്റം സോംഗുകളിലൊന്നാണ് ബേബി ഡോള്‍. മലയാളത്തിലെ പാട്ട് രചിച്ചിരിക്കുന്നത് കൃഷ്ണാചാര്യയാണ്. ഈ മാസം സണ്ണി ലിയോണ്‍ പ്രമുഖ മൊബൈല്‍ ഷോറൂമിന്റെ ഉദ്ഘാടനത്തിനായി കൊച്ചിയിലെത്തിയിരുന്നു. ശേഷം ഇന്നും സണ്ണി വന്ന് പോയതിന്റെ അലയൊലികള്‍ കേരളത്തില്‍ നിന്നും പോയിട്ടില്ല. അത്രയധികം ആളുകളെ സ്വാധീനിക്കുന്നതിന് അവര്‍ക്ക് കഴിഞ്ഞിരുന്നു.

    English summary
    Sunny Leone's malayalam item song goes viral again in youtube!
    Please Wait while comments are loading...

    Malayalam Photos

    Go to : More Photos