ബോളിവുഡ് താരങ്ങൾക്ക് നന്ദി പറഞ്ഞ് പിണറായി!! 5 കോടിയും 1200 കിലോ സാധനങ്ങളും നൽകിയ സണ്ണിക്ക് അവഗണന
ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് മുഖ്യൻ താരങ്ങൾക്ക് നന്ദി അറിയിച്ചിരിക്കുന്നത്
Recommended Video

പ്രളയ കൊടുതിൽ അകപ്പെട്ട കേരളത്തിനും ജനങ്ങൾക്കും കൈതാങ്ങായി ഇന്ത്യൻ സിനിമ ലോകം ഒന്നടഹ്കം രംഗത്തെത്തിയിരുന്നു. ഭാഷയോ ദേശമോ ഒന്നു നോക്കാതെ കേരള ജനതയ്ക്കൊപ്പം അവരിൽ ഒരാളായി താരങ്ങളും മുമ്പിൽ തന്നെയുണ്ടായിരുന്നു. ലാലേട്ടൻ, മമ്മൂട്ടി ടൊവിനോ, ഇന്ദ്രജിത്ത്, പൂർണ്ണിമ, കുഞ്ചാക്കോ ബോബൻ എന്നു വേണ്ട് മലയാളത്തിലെ മിക്ക താരങ്ങളും ദുരന്തമുഖത്തിൽ നിന്ന് രക്ഷപ്പെട്ട ജനങ്ങൾക്കൊപ്പം എല്ലാ തിരക്കും മറന്ന് കൂടെയുണ്ടായിരുന്നു.
മലയാളി താരങ്ങൾ മാത്രJമല്ല തമിഴ് , തെലുങ്ക്, ബോളിവുഡ് താരങ്ങൾ തങ്ങളാൽ കഴിയുന്ന എല്ലാവിധ സഹായങ്ങളും പിന്തുണയും സംസ്ഥാനത്തിനും ജനങ്ങൾക്കും പ്രഖ്യാപിച്ചിരുന്നു. ധനസാഹായം മാത്രമല്ല ഭഷ്യ വസ്തുക്കളായും മറ്റു അവശ്യ സാധനങ്ങളായും തങ്ങളുടെ സാന്നിധ്യം അറിയിക്കുകയായിരുന്നു. മുഖ്യമഖ്യമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ ധനസഹായം നൽകിയ ബോളിവുഡ് താരങ്ങളുടെ പേര് വിവരം പുറത്തു വിട്ടിരിക്കുകയാണ്, എന്നാൽ അതിൽ ഒരാളുടെ പേര് വിട്ടിരിക്കുകയാണ്.

നന്ദി അറിയിച്ച് മുഖ്യമന്ത്രി
പ്രളയക്കെടുതിൽ കേരളത്തിന് കൈ താങ്ങായ ബോളിവുഡ് താരങ്ങൾ നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഔദ്യോഗിക ട്വിറ്റർ പേജിൽ കേരളത്തിന് ധനസഹായവുമായി എത്തിയ താരങ്ങളുടെ പേര് വിവരങ്ങൾ പുറത്തു വിട്ടിട്ടാണ് മുഖ്യൻ നന്ദി അറിയിച്ചിരിക്കുന്നത്. ബോളിവുഡ് താരങ്ങളായ അഭിഷേക് ബച്ചൻ, അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, വിദ്യാ ബാലൻ, സിദ്ധാർഥ് റോയ് കപൂർ,, വിധു വിനോദ് ചോപ്ര, അലി ഭട്ട്, ഋഷി കപൂർ, രൺബീർ കപൂർ, സുശാന്ത് സിങ് രജപുത്ര, അക്ഷയ് കുമാർ, റസൂർ പൂക്കുട്ടി, എന്നിവർക്കാണ് മുഖ്യമന്ത്രി നന്ദി അറിയിച്ചിരിക്കുന്നത്. സാമ്പത്തിക സഹായം കൂടാതെ അമിതാഭ് ബച്ചൻ ദുരിത ബാധിതർക്ക് വസ്ത്രങ്ങളും നൽകിയ സഹായിച്ചിരുന്നു.

സണ്ണിയുടെ പേര് ഇല്ല
അതേസമയം മുഖ്യമന്ത്രി നന്ദി അറിയിച്ചവരുടെ കൂട്ടത്തിൽ സണ്ണി ലിയോണിന്റെ പേരില്ലായിരുന്നു. ധനസഹായവും ആഹാരസാധനങ്ങളും സണ്ണി കേരളത്തിലെ ജനങ്ങൾക്ക് നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് 5കോടി രൂപ സണ്ണി നൽകിയെന്ന് വാർത്തകൾ പുറത്തു വന്നിരുന്നു. കൂടാതെ 1200 കിലോ അരിയും പരിപ്പും കരളത്തിനായി താരം സംഭാവന നൽകിയിരുന്നു. സാധനങ്ങൾ കേരളത്തിലേയ്ക്ക് അയക്കുന്നതിന്റെ ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

5 കോടി നൽകി?
സണ്ണി ലിയോൺ 5 കോടി രൂപ നൽകിയെന്നുള്ള വാർത്ത എല്ലാവരും രണ്ടു മനസ്സോടെയായിരുന്നു എടുത്തത്. താരം നൽകിയെന്നും പറയുന്ന ത് വെറു ഗോസിപ്പ് വാർത്തയാണോ എന്ന് എല്ലാവരും അന്വേഷിച്ചിരുന്നു. എന്നാൽ ഇതിന് സണ്ണി ലിയോണിന്റെ ഓഫീസില് നിന്ന് തന്നെ മറുപടി ലഭിച്ചിരുന്നു. ഇന്ത്യൻ എക്സ്പ്രസായിരുന്നു താരത്തിന്റെ ഓഫീസിനെ ഉദ്ധരിച്ച് വാർത്ത പുറത്തു വിട്ടത്.

നൽകിയ രൂപയെ കുറിച്ച് പുറത്തു വിട്ടില്ല
ഭൂരിഭാഗം താരങ്ങളും തങ്ങൾ നൽകിയ രൂപ പുറത്തു വിട്ടിരുന്നു. എന്നാൽ സണ്ണി ഇവരിൽ നിന്ന് അൽപം വ്യത്യസ്തയാവുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് സംഭവാന നൽകിയ തുക പബ്ലിക്കായി വെളിപ്പെടുത്താൻ താരം തയ്യാറായിരുന്നില്ല. സത്യാവസ്ഥ തിരഞ്ഞെത്തിയ ആളുകൾ താരത്തിന്റെ സോഷ്യൽ മീഡിയ പേജുകൾ അരിച്ചു പറുക്കിയിരുന്നു. എന്നാൽ ധനസഹായത്തിനെ കുറിച്ച് താര ഒന്നും തന്നെ പുറത്തു വിട്ടിട്ടില്ലായിരുന്നു. താരം പുറത്തു പറയാൻ ആഗ്രഹിക്കുന്നില്ല എന്നായിരുന്നു ഇതിനെ കുറിച്ച് ഓഫീസ് വൃത്തങ്ങൾ പറഞ്ഞത്


Click it and Unblock the Notifications