ആരാധകരെ നിരാശരാക്കി സണ്ണിയുടെ തീരുമാനം! കൊച്ചിയിലെ പരിപാടിയെക്കുറിച്ച് നടി പറഞ്ഞത് കാണൂ!
സിനിമാ പ്രേമികളും ആരാധകരും ഒന്നടങ്കം ഇഷ്ടപ്പെടുന്ന താരസുന്ദരികളില്‍ ഒരാളാണ് സണ്ണി ലിയോണ്‍. സണ്ണി ലിയോണ്‍ ചിത്രങ്ങളുടെ റിലീസിനായി ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. നടിയുടെതായി പുറത്തിറങ്ങാറുളള ഐറ്റം ഡാന്‍സുകള്‍ക്കെല്ലാം മികച്ച സ്വീകരണം സോഷ്യല്‍ മീഡിയയില്‍ ലഭിക്കാറുണ്ട്. ബോളിവുഡിലെ മറ്റു നടിമാരില്‍ നിന്നും വ്യത്യസ്തമായി ആരാധകരും കൂടുതലാണ് സണ്ണിക്ക്.
കേരളത്തിലും സണ്ണി ലിയോണിനെ ഇഷ്ടപ്പെടുന്ന ഒരുപാട് ആളുകളുണ്ട്. മുന്‍പൊരു ഉദ്ഘാടന ചടങ്ങിനായി കേരളത്തിലെത്തിയ നടിക്ക് ലഭിച്ച സ്വീകരണം എല്ലാവരും കണ്ടതാണ്. അടുത്തിടെയായിരുന്നു കേരളത്തില്‍വെച്ചുളള സണ്ണിയുടെ പുതിയ പരിപാടിയെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. വാലന്റൈന്‍സ് ഡേയ്ക്ക് നടി എത്തുമെന്നായിരുന്നു വിവരം. എന്നാല്‍ പരിപാടിയെക്കുറിച്ചുളള സണ്ണിയുടെ പുതിയ ട്വീറ്റ് എല്ലാവരെയും നിരാശരാക്കിയിരിക്കുകയാണ്.

സണ്ണി ലിയോണിന്റെ പരിപാടി
വാലന്റൈന്‍സ് ദിനത്തില്‍ കൊച്ചിയില്‍ വെച്ച് നടിയുടെ സ്റ്റേജ് പ്രോഗ്രാം ഉണ്ടാകുമെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. സ്‌റ്റേജ് ഷോകളുമായി പല സംസ്ഥാനങ്ങളിലും വിദേശത്തുമായി നടി എത്താറുണ്ട്. മറ്റു സ്ഥലങ്ങളിലേതു പോലെ കേരളത്തിലും നിരവധി ആരാധകരുളളതിനാല്‍ ആയിരുന്നു പരിപാടിയില്‍ പങ്കെടുക്കുമെന്ന് നടി അറിയിച്ചിരുന്നത്. വാലന്റൈന്‍സ് നൈറ്റ് എന്ന പരിപാടി ഇന്ന് വൈകീട്ട് കൊച്ചിയില്‍ സംഘടിപ്പിക്കാനായിരുന്നു തീരുമാനം.

നടി പിന്മാറി
എന്നാല്‍ അവസാന നിമിഷം സണ്ണി ലിയോണ്‍ വാലന്റൈന്‍സ് ഡേ നൈറ്റില്‍നിന്നും പിന്മാറിയിരിക്കുകയാണ്. പരിപാടിയുടെ പോസ്റ്ററില്‍ ചുവപ്പ് ക്രോസ് മാര്‍ക്ക് ഇട്ടാണ് നടി പങ്കെടുക്കുന്നില്ലെന്ന കാര്യം വ്യക്തമാക്കിയിരുന്നത്. സണ്ണി ട്വറ്റില്‍ പറഞ്ഞ കാര്യങ്ങള്‍ ആരാധകരെ ഒന്നടങ്കം നിരാശരാക്കിയിരിക്കുകയാണ്. പ്രതിഫലത്തെ ചൊല്ലിയുളള തര്‍ക്കം കാരണമാണ് പിന്മാറിയതെന്നാണ് സണ്ണി പിന്മാറിയതെന്നാണ് അറിയുന്നത്.

സണ്ണിയുടെ ട്വീറ്റ്
എല്ലാവരോടും ക്ഷമ ചോദിക്കുന്നു. കൊച്ചിയിലെ വാലന്റൈന്‍സ് ഡേ പരിപാടിയില്‍ ഞാന്‍ ഉണ്ടാകില്ല. പരിപാടിയുടെ പ്രമോട്ടര്‍മാര്‍ നല്‍കിയ വാഗ്ദാനങ്ങള് പാലിക്കാത്തതിനാലാണ് പിന്മാറുന്നത്. സണ്ണി ലിയോണ്‍ ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ പ്രതിഫലത്തെ ചൊല്ലിയുളള തര്‍ക്കമാണ് വലിയ തുകയ്ക്ക് ടിക്കറ്റുകള്‍ വിറ്റ പരിപാടിയില്‍ നിന്നും സണ്ണി പിന്മാറാന്‍ കാരണമെന്നും സൂചനയുണ്ട്. അതേസമയം മാര്‍ച്ച് 2ന് കൊച്ചിയില്‍ നടത്തുന്ന വനിതാ ഫിലിം അവാര്‍ഡ് നിശയില്‍ താന്‍ എത്തുമെന്ന് സണ്ണി ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.

മധുര രാജ
അടുത്തിടെയായിരുന്നു മമ്മൂട്ടിയുടെ മധുര രാജയില്‍ അഭിനയിക്കാനായി സണ്ണി എത്തിയിരുന്നത്. ചിത്രത്തില്‍ ഒരു ഐറ്റം ഡാന്‍സുമായിട്ടാണ് താരം എത്തുന്നത്. സണ്ണി ആദ്യമായി മലയാളത്തില്‍ എത്തുന്നതിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍. വിഷുവിനാണ് മമ്മൂക്കയുടെ ബിഗ് ബഡ്ജറ്റ് ചിത്രം റിലീസിനെത്തുന്നത്. വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമ ഇത്തവണയും ഒരു മാസ് എന്റര്‍ടെയ്‌നര്‍ ചിത്രം തന്നെയാണ്.

രംഗീല എന്ന ചിത്രം
മധുര രാജയ്ക്കു പുറമെ രംഗീല എന്നൊരു ചിത്രവും സണ്ണി ലിയോണിന്റെതായി വരുന്നുണ്ട്, സിനിമയുടെ ഷൂട്ടിംഗ് ഗോവയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നതായി അറിയുന്നു. മധുര രാജയില്‍ ഒരു ഐറ്റം ഡാന്‍സിനായിട്ടാണ് താരം എത്തിയതെങ്കില്‍ രംഗീലയില്‍ മുഴുനീള വേഷത്തിലാണ് സണ്ണി ലിയോണ്‍ എത്തുന്നത്. രണ്ടു സിനിമകളുടെയും റിലീസിനായി ആകാംക്ഷകളോടെയാണ് സണ്ണി ലിയോണിന്റെ ആരാധകര്‍ കാത്തിരിക്കുന്നത്.


Click it and Unblock the Notifications











