നരേന്ദ്ര മോഡിക്കുളള തന്റെ പിന്തുണ! ഒളിക്യാമറ വിവാദത്തില്‍ സണ്ണി ലിയോണ്‍ പറഞ്ഞത് കാണൂ

By Midhun Raj

ബോളിവുഡ് താരസുന്ദരി സണ്ണി ലിയോണിന്റെ വിശേഷങ്ങള്‍ അറിയാനായി വലിയ താല്‍പര്യമാണ് എല്ലാവരും കാണിക്കാറുളളത്. നടിയുടെ ഒരോ സിനിമകള്‍ക്കും മികച്ച സ്വീകാര്യതയാണ് ആരാധകര്‍ നല്‍കാറുളളത്. അടുത്തിടെ മലയാളത്തിലേക്കെത്തുന്ന നടിയെ സംബന്ധിച്ചുളള വാര്‍ത്തയും എല്ലാവരെയും സന്തോഷത്തിലാഴ്ത്തിയിരുന്നു. സിനിമാത്തിരക്കുകള്‍ക്കിടെ മുന്നോട്ടുപോവുമ്പോഴാണ് അപ്രതീക്ഷിതമായി നടി ഒരു വിവാദത്തില്‍പ്പെട്ടിരിക്കുന്നത്.

ബോളിവുഡിനെ വെട്ടിലാക്കി കൊണ്ടുളള കോബ്ര പോസ്റ്റിന്റെ ഒളിക്യാമറ ഓപ്പറേഷനില്‍ നടി കുടുങ്ങിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി പണം നല്‍കിയാല്‍ ഏത് തരത്തിലുളള ആശയങ്ങളും സാമൂഹിക മാധ്യമങ്ങളിലെ തങ്ങളുടെ അക്കൗണ്ടുകളിലൂടെ പ്രചരിപ്പിക്കാമെന്ന് സണ്ണി അടക്കമുളള താരങ്ങള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വന്നു. അതേസമയം തനിക്കെതിരെ വന്ന ആരോപണങ്ങളില്‍ വിശദീകരണവുമായി സണ്ണി തന്നെ രംഗത്തെത്തിയിരുന്നു.

ഒളിക്യമാറ വിവാദത്തില്‍ സണ്ണി

ഒളിക്യമാറ വിവാദത്തില്‍ സണ്ണി

കോബ്ര പോസ്റ്റിന്റെ ഓപ്പറേഷന്‍ കരോക്കോയിലൂടെ നേരത്തെ ഒട്ടേറെ ബോളിവുഡ് സെലിബ്രിറ്റികളായിരുന്നു കുടുങ്ങിയിരുന്നത്. സണ്ണിക്ക് പുറമെ വിവേക് ഒബ്‌റോയി,ജാക്കി ഷ്‌റോഫ്,സോനു സൂദ്,മഹിമ ചൗധരി.ശ്രേയസ് പാണ്ഡെ,പൂനീത് ഇസ്സര്‍,ടിസ്‌ക ചോപ്ര,രോഹിത് റോയ്,മിനിഷ ലാംബ,ശക്തി കപൂര്‍ തുടങ്ങിയ 36 സിനിമ പ്രവര്‍ത്തകര്‍ക്കെതിരെയാണേ് കോബ്ര പ്രോസ്റ്റ് രംഗത്തുവന്നത്. ബിജെപി, കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളുടെ പിആര്‍ എജന്‌റുകള്‍ എന്ന വ്യാജേനയാണ് ഇവര്‍ സെലിബ്രിറ്റികളെ സമീപിച്ചത്.

ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറിന്

ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറിന്

അതേസമയം കോബ്ര പോസ്റ്റിന്റെ ഒളിക്യാമറ ഓപ്പറേഷന്‍ വിവാദത്തില്‍ പ്രതികരണവുമായി സണ്ണി ലിയോണ്‍ പിന്നീട് രംഗത്തുവന്നിരുന്നു. ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറിന് നരേന്ദ്ര
മോഡി ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പ് നല്‍കിയാല്‍ തീര്‍ച്ചയായും ബിജെപിയെ പിന്തുണയ്ക്കുമെന്നായിരുന്നു ദൃശ്യങ്ങളിലുണ്ടായിരുന്നത്. ഈ സംഭവം വലിയ വിവാദമായതോടെയാണ് സണ്ണി ലിയോണ്‍ രംഗത്തുവന്നിരിക്കുന്നത്.

താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും

താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും

താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും പിന്തുണയ്ക്കുന്നില്ലെന്നാണ് സണ്ണി പറയുന്നത്. ഇത്തരത്തില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നതു കൊണ്ടാണ് വിശദീകരണവുമായി എത്തിയത്. ഏതെങ്കിലും പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുവെങ്കില്‍ അത് ഞാന്‍ തന്നെ നിങ്ങളെ അറിയിക്കും. വ്യത്യസ്തമായ അജണ്ടകള്‍ ഉളള ആളുകള്‍ എന്ന സമീപിക്കാറുണ്ട്. അവര്‍ പറയുന്നത് ഞാന്‍ കേള്‍ക്കാറുമുണ്ട്. സണ്ണി പറയുന്നു.

രാഷ്ട്രീയ നിലപാട്

രാഷ്ട്രീയ നിലപാട്

എന്നാല്‍ ഞാന്‍ വിശ്വസിക്കുന്ന കാര്യങ്ങള്‍ മാത്രമേ പ്രചരിപ്പിക്കുകയുളളു. എന്റെ രാഷ്ട്രീയ നിലപാട് ഇതുവരെ പുറത്ത് പറയുകയോ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. സണ്ണി ലിയോണ്‍ വൃക്തമാക്കി. അതേസമയം സിനിമാത്തിരക്കുകളുമായി മുന്നേറുകയാണ് ബോളിവുഡിലെ താരസുന്ദരി, മലയാളത്തില്‍ രണ്ടു സിനിമകളാണ് സണ്ണി ലിയോണിന്റെതായി പുറത്തിറങ്ങാനിരിക്കുന്നത്.മമ്മൂട്ടിയുടെ മധുരാരാജയിലും,മുഖ്യ റോളിലെത്തുന്ന രംഗീലയിലുമാണ് സണ്ണി അഭിനയിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X