ഇത് വെറുതെ കുത്തിത്തിരുകിയതല്ല!! മധുരരാജയിലെ മോഹമുന്തിരിയെ കുറിച്ച് സണ്ണി ലിയോൺ

പ്രേക്ഷകർ ആകാക്ഷയോടെ കാത്തിരുന്ന ഒരു മമ്മൂക്ക ചിത്രമായിരുന്നു മധുരരാജ. 2010 ൽ പുറത്തിറങ്ങി സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രമായിരുന്ന പോക്കിരിരാജയുടെ രണ്ടാം ഭാഗമായിട്ടാണ് മധുരരാജ എത്തിയത്. വിഷു റിലീസായിട്ടായിരുന്നു ചിത്രം പുറത്തെത്തിയത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് മധുരരാജയ്ക്ക് ലഭിച്ചത്. ചിത്രം റിലീസിനു മുൻപ് തന്നെ പ്രേക്ഷകർക്കിടയിൽ ആവേശനം ജനിപ്പിക്കാൻ മധുരരാജയ്ക്ക് കഴിഞ്ഞിരുന്നു.

പോക്കിരിരാജയുടെ രണ്ടാം ഭാഗമായിട്ടാണ് മധുരരാജ എത്തിയതെങ്കിലും വ്യത്യസ്തമായ കഥ ഗതിയിലൂടെയായിരുന്നു മധുരരാജ സഞ്ചരിച്ചത്. കഥാപാത്രങ്ങളിലും താരങ്ങളിലും വലിയ മാറ്റമില്ലെങ്കിലും കഥാപശ്ചാത്തലത്തിലും അവതരണത്തിലും പോക്കിരാജയിൽ നന്ന് വ്യത്യാസമായിരുന്നു മാധുരരാജ. ചിത്രത്തിലെ മറ്റൊരു ഹൈലൈറ്റ് സണ്ണി ലിയോണിന്റെ ഐറ്റം ഡാൻസായിരുന്നു. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ഗാനം അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു. ഇപ്പോഴിത ചിത്രത്തിലെ ഐറ്റം ഡാൻസിനെ കുറിച്ച് സണ്ണി ലിയോൺ തന്നെ വെളിപ്പെടുത്തുകയാണ്.

 രാജയും  കൂട്ടരും സ്ട്രോങ്ങാണ്

രാജയും കൂട്ടരും സ്ട്രോങ്ങാണ്

പ്രേക്ഷകരുടെ കാത്തിരിപ്പ് വെറുതെയായിരുന്നില്ല. ആൽപം പോലും മുഷിപ്പിക്കാതെയായിരുന്നു രാജയും കൂട്ടരും എത്തിയത്. ഉദയകൃഷ്ണയുടെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്ത ചിത്രം ഇന്ത്യയ്ക്ക് അകത്തും പുറത്തും വൻ വിജയം നേടി മുന്നേറി കൊണ്ടിരിക്കുകയാണ്. ആദ്യ ഭാഗമായ പോക്കിരി രാജയെക്കാലും മികച്ച വിജയമാണ് മധുരരാജ നേടിയിരിക്കുന്നത്.

 ഐറ്റം  സോങ്ങ്

ഐറ്റം സോങ്ങ്

മധുരരാജയിൽ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന സംഗതിയായിരുന്നു സണ്ണി ലിയോണിന്റെ ഐറ്റം ഡാൻസ്, തിയേറ്ററുകൾ ഇളക്കി മറിച്ച ഐറ്റം നമ്പറായിരുന്നു അത്. പാട്ട് പുറത്തിറങ്ങാൻ പ്രേക്ഷകർ ആകാംക്ഷയോടെയായിരുന്നു കാത്തിരുന്നത്. മോഹമുന്തിരി എന്ന് തുടങ്ങുന്ന ഗാനം യൂട്യൂബിൽ സൂപ്പർ ഹിറ്റാണ്. ചിത്രം പോലെ തന്നെ ട്രെന്റിങ്ങിൽ ഒന്നാംസ്ഥാനത്ത് തുടരുകയാണ് ഈ ഗാനം.

 കഥഗാതിയെ നിർണ്ണയിക്കുന്ന ഗാനം

കഥഗാതിയെ നിർണ്ണയിക്കുന്ന ഗാനം

ഈ ഗാനം സൂപ്പർ ഹിറ്റാണെങ്കിലും ചിത്രത്തിൽ ഈ പാട്ടിന്റെ ആവശ്യമില്ലായിരുന്നു എന്നു തരത്തിലുളള കമന്റുകൾ ഉയർന്നിരുന്നു. ഇപ്പോഴിത ഇതിനു മറുപടിയുമായി സണ്ണി ലിയോൺ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഡിഎൻഎയാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മമ്മൂട്ടി സാറിനോടൊപ്പം സ്ക്രീൻ പങ്കിടുന്നത് കാണാൻ കാത്തിരിക്കുകയാണ് ഞാൻ. ഏറ്റവും പ്രധാനമെന്തെന്നാൽ ഈ ഗാനം ചുമ്മ കുത്തി തിരുകിയതല്ലയ ചിത്രത്തിന്റെ കഥാഗതിയെ തന്നെ നിർണ്ണയിക്കുന്ന ഗാനമാണിതെന്നും താരം പറഞ്ഞു.

യൂട്യൂബിൽ ഹിറ്റ്

യൂട്യൂബിൽ ഹിറ്റ്

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിത്തുന്ന ഒരു ഗാനമായിരുന്നു മധുരരാജയിലെ ഐറ്റം നമ്പർ. മമ്മൂക്കയ്ക്കൊപ്പം പാട്ടിൽ സണ്ണി ലിയോൺ കൂടി എത്തിയത് പ്രേക്ഷകർ ആഘോഷമാക്കിയിരിക്കുകയാണ്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് പാട്ടിന് ലഭിക്കുന്നത . സമൂഹ മാധ്യമങ്ങളിൽ ഗാനം തരംഗമാകുകയാണ്. ബികെ ഹരുനാരായണൻ എഴുതിയ വരികൾക്ക് ഗോപി സുന്ദർ സംഗീതം നൽകി സിത്താര കൃഷ്ണ കുമാറാണ് ഗാനം ആലപിച്ചിരിക്കുന്നത്.

 സണ്ണിയെ വേണ്ടവിധം ഉപയോഗിച്ചില്ല

സണ്ണിയെ വേണ്ടവിധം ഉപയോഗിച്ചില്ല

പാട്ട് യൂട്യൂബിൽ സൂപ്പർ ഹിറ്റാകുമ്പോൾ ചെറിയ വിമർശനങ്ങൾ ഉയർന്ന് കേൾക്കുന്നുണ്ട്.ഗാനത്തിൽ സണ്ണിയെ വേണ്ടവിധം ഉപയോഗിച്ചില്ല എന്നുള്ള കമന്റുകളും ഉർന്നു വരുന്നുണ്ട്. സണ്ണി ലിയോൺ മികച്ച ഡാൻസറാണ്. ബോളിവുഡ് ചിത്രങ്ങളിലെല്ലാം താരം ഇത് തെളിയിച്ചിരുന്നു. എനനാൽ മധുരരാജയിൽ ഇത് വേണ്ടവിധം ഉപയോഗിച്ചില്ലത്രേ.. ഇത്തരത്തിലുള്ള നിരാശകരമായ കമന്റുകളും ഉയരുന്നുണ്ട്. എന്നാലും ട്രെന്റിങ്ങിൽ ആദ്യം സ്ഥാനം നേടി മോഹമുന്തിരി തകർക്കുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X