മാതാപിതാക്കളുടെ അനുഗ്രഹം തേടി സണ്ണി ലിയോണ്‍
ന്യൂഡല്‍ഹി: പോണ്‍ സ്റ്റാര്‍ സണ്ണി ലിയോണ്‍ ബോളിവുഡില്‍ എത്തിയ ശേഷം സണ്ണിയുടെ ഓരോ വിശേഷങ്ങളും പാപ്പരാസികള്‍ക്ക് വാര്‍ത്തയാണ്. സണ്ണിയാകട്ടെ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാന്‍ പല വഴികളും പ്രയോഗിക്കാറുമുണ്ട്. തന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിന് മുന്‍പ് സണ്ണി മാതാപിതാക്കളുടെ അനുഗ്രഹം തേടിയെത്തിയതാണ് പുതിയ വാര്‍ത്ത.
കടല്‍ക്കരയില്‍ ഒരു കുല പൂവുമായി നില്‍ക്കുന്ന തന്റെ ചിത്രത്തോടൊപ്പം സണ്ണിതന്നെയാണ് മാതാപിക്കാളുടെ അനുഗ്രഹം തേടാന്‍ പോയതായി ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്. എന്റെ പുതിയ ചിത്രത്തിനായി ദൈവം അനുഗ്രഹിക്കുക. മാതാപിതാക്കള്‍ക്ക് എന്നെ കാണാനാകുന്നുണ്ടെങ്കില്‍ പിതിയ സിനിമയ്ക്കായി അനുഗ്രഹം തരണമെന്ന് സണ്ണി പറയുന്നു.

'മസ്തിസാഡെ' എന്ന ചിത്രത്തില്‍ തുഷാര്‍ കപൂറിനൊപ്പമൊണ് സണ്ണി പുതുതായി അഭിനയിക്കുന്നത്. സിനിമയുടെ ഷൂട്ടിംഗ് അടുത്തുതന്നെ ആരംഭിക്കും. ബിഗ് ബോസിലൂടെ ഇന്ത്യയില്‍ സാന്നിദ്ധ്യമറിയിച്ച സണ്ണി ഇതുവരെ അഭിനയിച്ച മൂന്നു ചിത്രങ്ങള്‍ കൊണ്ടുതന്നെ പ്രേക്ഷകര്‍ക്കിടയില്‍ സ്ഥാനം നേടിയിരുന്നു. ഒടുവില്‍ റിലീസ് ചെയ്ത രാഗിണി എംഎംഎസ്-2 സണ്ണിയുടെ ഹോട്ട് രംഗങ്ങളുള്ളതുകൊണ്ടുതന്നെ മികച്ച കലക്ഷന്‍ നേടുകയും ചെയ്തു.
പോണ്‍സ്റ്റാര്‍ എന്ന രീതിയില്‍ തുടക്കത്തില്‍ സണ്ണി ലിയോണിനെതിരെ പ്രചരണം ഉണ്ടായിരുന്നെങ്കിലും, തുടര്‍ന്നിങ്ങോട്ട് ബോളിവുഡിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം വേദി പങ്കിട്ട് സണ്ണി തന്റെ മോശം ഇമേജ് മാറ്റിയെടുത്തു. സണ്ണി അഭിനയിക്കുന്ന ചിത്രത്തില്‍ നിന്നും ചില നടന്മാര്‍ വിട്ടു നിന്നെങ്കിലും ആ സ്ഥിതി ഇപ്പോള്‍ മാറിത്തുടങ്ങിയിട്ടുണ്ട്.


Click it and Unblock the Notifications