ഒമര്‍ ലുലുവിന്റെ അടുത്ത നായിക പ്രിയ വാര്യരല്ല.. സണ്ണി ലിയോണ്‍ ആണ്! വാര്‍ത്ത സത്യമെന്ന് സംവിധായകന്‍!!

ഒമര്‍ ലുലുവിന്റെ അടുത്ത സിനിമയിലൂടെ സണ്ണി ലിയോണ്‍ മലയാളത്തിലേക്ക് എത്തുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. മുന്‍പ് മിയ ഖലീഫയുടെ പേരില്‍ കേട്ടിരുന്ന വാര്‍ത്തയായിരുന്നെങ്കില്‍ പിന്നീട് സണ്ണിയിലേക്ക് എത്തുകയായിരുന്നു. ഇപ്പോഴിതാ ആ വാര്‍ത്ത സത്യമാണെന്ന് സംവിധായകന്‍ തന്നെ പറഞ്ഞിരിക്കുകയാണ്.

ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. ചിത്രത്തില്‍ സണ്ണി ലിയോണിനൊപ്പം ജയറാം, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹണി റോസ്, വിനയ് ഫോര്‍ട്ട്. തുടങ്ങി ഒരുപാട് താരങ്ങള്‍ അണിനിരക്കുന്നുണ്ട്. പുതുമുഖങ്ങളും സിനിമയിലുണ്ടാവുമെന്നാണ് സൂചന. ചിത്രത്തെ കുറിച്ച് കൂടുതലൊന്നും പറയാന്‍ കഴിയില്ലെന്നാണ് സംവിധായകന്‍ പറയുന്നത്.

omar-sunny

ഒമര്‍ ലുലുവിന്റെ സംവിധാനത്തിലെത്തിയ ചങ്ക്സ് എന്ന സിനിമയുടെ രണ്ടാം ഭാഗത്തില്‍ അഭിനയിക്കാനാണ് മിയ ഖലിഫ വരുന്നതായി വാര്‍ത്ത വന്നത്. കേരളത്തില്‍ ഏറെ ആരാധകരുള്ള നടിയാണ് സണ്ണി ലിയോണ്‍. പോണ്‍ ലോകത്ത് നിന്നും സിനിമയിലേക്കെത്തിയ സണ്ണി ലിയോണ്‍ കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ വന്നിരുന്നു.

കേരളത്തിലെ നടിയുടെ ആരാധകര്‍ മുഴുവന്‍ സണ്ണി വരുന്നതും കാത്ത് കൊച്ചിയിലേക്ക് എത്തിയിരുന്നു. ഈ സാഹചര്യത്തെ അടിസ്ഥാനമാക്കിയാണ് സിനിമയുടെ കഥ രൂപപ്പെട്ടതെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചങ്ക്സ് 2 അഡള്‍ട്ട് കോമഡി ഴോണറിലുള്ള ചിത്രമായിരിക്കുമെന്നാണ് സൂചന. നിലവില്‍ ഒരു അഡാറ് ലവിന്റെ ചിത്രീകരണ തിരക്കുകളിലാണ് ഒമര്‍ ലുലു. അതിന് ശേഷം ബാബു ആന്റണിയെ നായകനാക്കി പവര്‍ സ്റ്റാര്‍ എന്നൊരു ചിത്രം കൂടി ഒമര്‍ ലുലു സംവിധാനം ചെയ്യുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X