സണ്ണി വെയ്ന്‍ സംഗീത സംവിധായകനാവുന്നു
വ്യത്യസ്തമായ വേഷങ്ങളില്‍ തുടക്കം മുതല്‍ തന്നെ തിളങ്ങിയ നടനാണ് സണ്ണി വെയ്ന്‍. സംഗീതത്തിന് ഏറെ പ്രധാന്യം നല്‍കുന്ന 'അപ്പവും വീഞ്ഞും' എന്ന ചിത്രത്തിലാണ് സണ്ണി വെയ്ന്‍ ഇനി അഭിനയിക്കുന്നത്. മ്യൂസിക്കല്‍ ത്രില്ലറായ ചിത്രത്തില്‍ ഒരു സംഗീതഞ്ജന്റെ വേഷത്തിലാണ് സണ്ണി വെയ്ന്‍ എത്തുന്നത്.
ഗോവയില്‍ നിന്നും കേരളത്തലെത്തുന്ന ജൂഡ് എന്ന സംഗീതഞ്ജനായിട്ടാണ് ചിത്രത്തില്‍ സണ്ണി വെയ്ന്‍ വേഷമിടുന്നത്. മധ്യവയസ്‌ക്കരും സംഗീത പ്രിയരുമായ രണ്ട് ദമ്പതിമാരുമായി സണ്ണിയുടെ കഥാപാത്രം പരിചയത്തിലാകുന്നു. പ്രതാപ് പോത്തനും രമ്യ കൃഷ്ണനുമാണ് ദമ്പതിമാരായി അഭിനിയക്കുന്നത്. വിശ്വനാഥനാണ് ചിത്രത്തിന്റെ സംവിധായകന്‍.

ഒരേ കടലിന് ശേഷം രമ്യ കൃഷ്ണന്‍ വീണ്ടും അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിന് വേണ്ടി പ്രതാപ് പോത്തനും മകള്‍ കേയ പോത്തനും പാടുന്നുണ്ട്. ചിത്രത്തില്‍ സണ്ണിയുടെ നായികയായി എത്തുക ഒരു പുതുമുഖമായിരിയ്ക്കും. ഔസേപ്പച്ചനാണ് ചിത്രത്തിനായി ഗാനങ്ങള്‍ ഒരുക്കുന്നത്. ഫെബ്രുവരിയില്‍ ചിത്രീകരണം തുടങ്ങനാണ് പദ്ധതി.


Click it and Unblock the Notifications