»   » വാലന്റൈന്‍സ് ദിനത്തില്‍ സണ്ണി വെയ്‌നും ഫഹദും ആരാധകര്‍ക്ക് നല്‍കിയ വ്യത്യസ്തമായ സമ്മാനം !!

വാലന്റൈന്‍സ് ദിനത്തില്‍ സണ്ണി വെയ്‌നും ഫഹദും ആരാധകര്‍ക്ക് നല്‍കിയ വ്യത്യസ്തമായ സമ്മാനം !!

Posted By: Nihara
Subscribe to Filmibeat Malayalam
വാലന്റൈന്‍സ് ദിനത്തില്‍ തങ്ങളുടെ ആരാധകര്‍ക്കായി സിനിമാ താരങ്ങള്‍ പലവിധ സമ്മാനങ്ങളും നല്‍കിയിരുന്നു. ആരാധകരുടെ അഭ്യര്‍ത്ഥന മാനിച്ച് ഇഷ്ടപ്പെട്ട സിനിമ, ഗാനം ഒക്കെ വീണ്ടും പ്രദര്‍ശിപ്പിക്കുകയും പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തുകയുമൊക്കെ ചെയ്തിരുന്നു. എന്നാല്‍ വളരെ വ്യത്യസ്തമായ സമ്മാനമാണ് സണ്ണിയും ഫഹദും ആരാധകര്‍ക്ക് നല്‍കിയത്. ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയില്‍ തങ്ങളുടേതായ ഇടം നേടിയെടുത്തവരാണ് സണ്ണി വെയ്‌നും ഫഹദ് ഫാസിലും.

അന്നയും റസൂലും സിനിമയില്‍ ഇരുവരുടെയും കൂട്ടുകെട്ട് പ്രേക്ഷകര്‍ കണ്ടതാണ്. ഇവര്‍ക്കിടയിലെ കെമിസ്ട്രി ആരാധകര്‍ക്ക് ഇഷ്ടപ്പെട്ടതുമാണ്. ഇരുവരും ഒരുമിക്കുന്ന ചിത്രത്തെക്കുറിച്ച് ആരാധകര്‍ ചോദിച്ചപ്പോഴൊന്നും കൃത്യമായ മറുപടി ലഭിച്ചിരുന്നുമില്ല. എന്നാല്‍ വാലന്റൈന്‍സ് ദിനത്തില്‍ വൈകിട്ടാണ് ഇരുവരും ഒരുമിക്കുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്.

പേരിലെ വ്യത്യസ്തത

ഒരു പേരിലെന്തിരിക്കുന്നുവെന്നു ചോദിക്കാന്‍ വരട്ടെ ഫഹദും സണ്ണിയും ഒരുമിക്കുന്ന പുതിയ ചിത്രത്തിന്റെ പേരാണ് ആണെങ്കിലും അല്ലെങ്കിലും. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. കൗതുകകരമായ പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുള്ളത്. ഒരു കാര്‍ മാത്രമാണ് പോസ്റ്ററിലുള്ളത്.

റൊമാന്റിക് കോമഡി ചിത്രം

നവാഗതനായ വിവേക് തോമസാണ് ആണെങ്കിലും അല്ലെങ്കിലും സംവിധാനം ചെയ്യുന്നത്. റൊമാന്‍സിനും ഹ്യൂമറിനും തുല്യ പ്രാധാന്യമുള്ള ചിത്രം ലക്ഷ്യം വെയ്ക്കുന്നത് കുടുംബ പ്രേക്ഷകരെയാണ്. മേയില്‍ ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുള്ളത്.

പരസ്യത്തില്‍ നിന്നും സിനിമയിലേക്ക്

വിവിധ കമ്പനികള്‍ക്കു വേണ്ടി പരസ്യ ചിത്രങ്ങള്‍ ഒരുക്കിയ വിവേക് തോമസ് വര്‍ഗീസിന്റെ ആദ്യ സംവിധാന സംരഭമാണിത്. രാജീവ് രവിയുടെ കമ്മട്ടിപ്പാടത്തിന്റെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

നായികയെ തീരുമാനിച്ചിട്ടില്ല

വിന്റേജ് ലുക്കില്‍ അവധിക്കാല ആഘോഷത്തിന് തയ്യാറെടുക്കുന്ന കാറിന്റെ ചിത്രമാണ് സിനിമയുടെ ഫസ്റ്റ് ലുക്ക്. റൊമാന്റിക് കോമഡി സ്വഭാവത്തിലാണ് സിനിമ.രാഗം മുവീസിന്റെ ബാനറില്‍ രാജു മല്യത്താണ് ചിത്രം നിര്‍മ്മിക്കുന്നത്.

English summary
Fahadh Faasil and Sunny Wayne, who made a lasting impact with just one film, Annayum Rasoolum is joining hands for the second time for an upcoming movie titled ‘Aanengilum Allengilum’. Directed by Vivek, the title poster of the romantic fun ride has been released on Tuesday. The onscreen combo of Sunny and Fahadh and their realistic performances have garnered a lot of appreciation from the audience and so, the movie has already created huge hype.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam