സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ രണ്ടാമത്തെ ചിത്രം പടവെട്ട്! നായകനായി നിവിന്‍ പോളി! പോസ്റ്റ് വൈറല്‍!
യുവതാരനിരയില്‍ പ്രധാനികളിലൊരാളായ സണ്ണി വെയ്‌നും നിര്‍മ്മാതാവായി എത്തുകയാണ്. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്. സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന രണ്ടാമത്തെ സിനിമയാണ് പടവെട്ട്. അടുത്ത സുഹൃത്ത് കൂടിയായ നിവിന്‍ പോളിയാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. ആദ്യ സംരംഭമായ മൊമന്‍സ് ജസ്റ്റ് ബിഫോര്‍ ഡെത്ത് ഒരുക്കിയ ലിജു കൃഷ്ണയാണ് സംവിധാനവും രചനയും നിര്‍വഹിക്കുന്നത്. തങ്ങളാല്‍ കഴിയുന്ന വിധത്തില്‍ നന്നായി പടവെട്ട് ഒരുക്കുമെന്നും സണ്ണി വെയ്ന്‍ കുറിച്ചിട്ടുണ്ട്. തങ്ങളുടെ പുതിയ സംരംഭത്തിന് നിങ്ങളാലാവുന്ന പിന്തുണ നല്‍കണമെന്നും താരം കുറിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.
സെക്കന്‍ഡ് ഷോയിലൂടെയാണ് സണ്ണി വെയ്ന്‍ തുടക്കം കുറിച്ചത്. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളുമായി മുന്നേറുന്നതിനിടയിലാണ് കരിയറിലെ പ്രധാനപ്പെട്ട തീരുമാനത്തെക്കുറിച്ച് അറിയിച്ചിട്ടുള്ളത്. താരത്തിന്റെ പ്രഖ്യാപനത്തെ ഏറ്റെടുത്ത് ആരാധകര്‍ മാത്രമല്ല താരങ്ങളും എത്തിയിട്ടുണ്ട്. സണ്ണിച്ചനും നിവിനും ആശംസ നേര്‍ന്ന് ദുല്‍ഖര്‍ സല്‍മാനും എത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പോസ്റ്റും ഇതിനകം തന്നെ വൈറലായി മാറിയിട്ടുണ്ട്. പടവെട്ടുമായി ബന്ധപ്പെട്ട വിശദ വിവരങ്ങള്‍ അറിയുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

മലയാളത്തില്‍ മാത്രമല്ല തമിഴിലും അരങ്ങേറിയിരുന്നു സണ്ണി വെയ്ന്‍. നായക കഥാപാത്രത്തെ മാത്രമല്ല വില്ലനായും താരമെത്തിയിരുന്നു. കായംകുളം കൊച്ചുണ്ണിയിലെ വില്ലന്‍ വേഷത്തിന് മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. വേറിട്ട കഥാപാത്രങ്ങളുമായി എത്തുന്നതിനിടയിലാണ് പുതിയ സന്തോഷം പങ്കുവെച്ച് താരമെത്തിയത്.


Click it and Unblock the Notifications











