ഭാമ സണ്ണി വെയിനിന്റെ നായിക!
സണ്ണി വെയിന്‍ മുഖ്യധാരയിലേക്കെത്തുന്നു. ദുല്‍ഖര്‍ സല്‍മാനും ആസിഫ് അലിയ്ക്കുമൊപ്പമൊക്കെ സുഹൃത്തായും മറ്റും എത്തിയ സണ്ണി ഇനി നായകനാകുന്നു. ഭാമയാണ് ചിത്രത്തിലെ നായിക. നവാഗതനായ ലെനിന്‍ സംവിധാനം ചെയ്യുന്ന 'ക്രാന്തി' എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്.
ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
തമിഴ് നടി കാവ്യ, സഞ്ജു ശ്രീറാം, ശ്രീലക്ഷ്മി ശ്രീകുമാര്‍, തുടങ്ങിയവരാണ് മറ്റ് പ്രധാനതാരങ്ങളെ അവതരിപ്പിക്കുന്നത്. സണ്ണിവെയിനും ശ്രീലക്ഷ്മിയും മ്യൂസിക് ബാന്റിലെ അംഗങ്ങളായാണ് അഭിനയിക്കുന്നത്.

ചിത്രത്തില്‍ ഭാമയുടെ കഥാപാത്രത്തിന് സസ്‌പെന്‍സിന്റെ ഘടകമുണ്ടെന്ന് സംവിധായകന്‍ ലെനിന്‍ പറഞ്ഞു. ഈ മാസം തന്നെ ഷൂട്ടിങ് തുടങ്ങുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ തൃശ്ശൂരാണ്.
ഒറ്റമന്ദാരം എന്ന ചിത്രത്തിലാണ് ഭാമ ഒടുവില്‍ അഭിനയിച്ചത്. ഭാമയാണെങ്കില്‍ ഇപ്പോള്‍ വളരെ സെലക്ടീവാണ്. അമല്‍ നീരദ് ഒരുക്കുന്ന ഇരട്ടക്കുഴല്‍ എന്ന ചിത്രത്തിലാണ് സണ്ണി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ തൊണ്ണൂറ് ശതമാനം ഷൂട്ടിങും കഴിഞ്ഞു.


Click it and Unblock the Notifications











