ഐ ലവ് യൂ ആശാനെ, ദുല്‍ഖറിനൊപ്പം വിജയം ആഘോഷിച്ച് സണ്ണി വെയ്ന്‍

By Midhun Raj

അരങ്ങേറ്റ ചിത്രം മുതല്‍ മലയാളത്തില്‍ അടുത്ത സുഹൃത്തുക്കളായ താരങ്ങളാണ് ദുല്‍ഖര്‍ സല്‍മാനും സണ്ണി വെയ്‌നും. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെയായിരുന്നു രണ്ട് പേരും തുടങ്ങിയത്. ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം തന്നെ പ്രാധാന്യമുളള വേഷമാണ് സണ്ണി അവതരിപ്പിച്ചത്. സെക്കന്‍ഡ് ഷോ കഴിഞ്ഞ ശേഷവും ഇരുവരും സിനിമകളില്‍ ഒന്നിച്ചഭിനയിച്ചു. സണ്ണി വെയ്ന്‍ നായകനായ ആന്‍മരിയ കലിപ്പിലാണ് എന്ന ചിത്രത്തില്‍ അതിഥിവേഷത്തില്‍ ദുല്‍ഖര്‍ എത്തിയിരുന്നു.

ഗ്ലാമറസായി ഐഷ ശര്‍മ്മ, നടിയുടെ പുത്തന്‍ ഫോട്ടോസ് കാണാം

കൂടാതെ നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന സിനിമയിലും ദുല്‍ഖറും സണ്ണിച്ചനും ഒന്നിച്ചു. സിനിമകള്‍ക്ക് പുറമെ ഇടയ്ക്കിടെയുളള ഇവരുടെ ഒത്തുകൂടല്‍ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അരങ്ങേറ്റ ചിത്രത്തില്‍ തുടങ്ങിയ സൗഹൃദം ഇപ്പോഴും ഇരുവരും കാത്തുസൂക്ഷിക്കുന്നു. അതേസമയം സണ്ണി വെയ്‌ന്റെതായി അടുത്തിടെ പുറത്തിറങ്ങിയ അനുഗ്രഹീതന്‍ ആന്റണി തിയ്യേറ്ററുകളില്‍ നിറഞ്ഞോടുകയാണ്.

നവാഗതനായ പ്രിന്‍സ് ജോയി സംവിധാനം ചെയ്ത

നവാഗതനായ പ്രിന്‍സ് ജോയി സംവിധാനം ചെയ്ത ചിത്രത്തിന് ആദ്യ ദിനം മുതല്‍ മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. സിനിമയുടെ വിജയം സണ്ണി വെയ്‌ന്‌റ കരിയറിലും വലിയ വഴിത്തിരിവായിരിക്കുകയാണ്. ആന്റണി എന്ന കഥാപാത്രമായി ശ്രദ്ധേയ പ്രകടനമാണ് നടന്‍ ചിത്രത്തില്‍ കാഴ്ചവെച്ചത്. അതേസമയം സിനിമ വിജയകരമായി മുന്നേറുന്നതിനിടെ അതിന്‌റെ സന്തോഷം ദുല്‍ഖറിനൊപ്പം ക്കേ് മുറിച്ച് ആഘോഷിച്ചിരിക്കുകയാണ് സണ്ണി.

പ്രിയ സുഹൃത്തിനൊപ്പമുളള

പ്രിയ സുഹൃത്തിനൊപ്പമുളള ചിത്രങ്ങള്‍ സണ്ണി വെയ്ന്‍ തന്‌റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിട്ടുണ്ട്. ചിത്രങ്ങള്‍ക്കൊപ്പം ഹൃദയ സ്പര്‍ശിയായ ഒരു കുറിപ്പും നടന്‌റെതായി വന്നിരുന്നു. എന്റെ കൂടെ എപ്പോഴും നിന്നതിന്, എന്റെ ഉയര്‍ച്ചകളില്‍ എന്റെ താഴ്ചകളില്‍ എന്റെ കൂടെ നിന്നതിന്. എന്നെ എപ്പോഴും കൈ പിടിച്ചു കൂടെ നിര്‍ത്തിയതിന്,

ഐ ലവ് യൂ ആശാനെ

ഐ ലവ് യൂ ആശാനെ എന്നാണ് സണ്ണി വെയ്ന്‍ ദുല്‍ഖറിനെ കുറിച്ച് കുറിച്ചത്. പിന്നാലെ സണ്ണിച്ചന് ദുല്‍ഖറിന്‌റെ മറുപടി കമന്റും വന്നു. എല്ലായ്‌പ്പോഴും എല്ലായ്‌പ്പോഴും എല്ലായ്‌പ്പോഴും ചക്കരേ, എല്ലാ കരഘോഷങ്ങള്‍ക്കും വിജയത്തിനും നീ അര്‍ഹനാണ്. ദുല്‍ഖര്‍ സല്‍മാന്‍ കുറിച്ചു. അതേസമയം ദുല്‍ഖറിന്‌റെ പുതിയ ചിത്രമായ കുറുപ്പില്‍ സണ്ണി വെയ്‌നും എത്തുന്നുണ്ട്. ഒമ്പത് വര്‍ഷത്തിന് ശേഷം സെക്കന്‍ഡ് ഷോ ടീം വീണ്ടുമൊന്നിച്ച ചിത്രം കൂടിയാണിത്.

അഞ്ച് ഭാഷകളിലാണ് സിനിമ റിലീസിന്

അഞ്ച് ഭാഷകളിലാണ് സിനിമ റിലീസിന് എത്തുന്നത്. കുറുപ്പിന്‌റെ ടീസറും പോസ്റ്ററുകളുമെല്ലാം മുന്‍പ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായിരുന്നു. കുപ്രസിദ്ധ പിടികിട്ടാപ്പുളളി സുകുമാര കുറുപ്പിന്‌റെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ചിത്രം കൂടിയാണ് കുറുപ്പ്. മേയിലാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ തന്നെ നിര്‍മ്മിച്ച ചിത്രം കൂടിയാണിത്. അതേസമയം അനുഗ്രഹീതന്‍ ആന്റണിയുടെ വിജയത്തിന് പിന്നാലെ കൈനിറയെ സിനിമകളാണ് സണ്ണി വെയ്ന്റതായി അണിയറയില്‍ ഒരുങ്ങുന്നത്.

Read more about: dulquer salmaan sunny wayne
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X