For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഉണ്ട ഗംഭീരമായെന്നും അന്താരാഷ്ട്ര ചിത്രമാണെന്നും സണ്ണി വെയ്ന്‍! മെഗാസ്റ്റാറിനെക്കുറിച്ച് പറഞ്ഞത് കാണൂ

  |
  ഉണ്ടയെക്കുറിച്ച് സണ്ണി വെയ്ൻ

  മധുരരാജയ്ക്ക് ശേഷമുളള മമ്മൂട്ടിയുടെ വന്‍ വിജയമായി മുന്നേറികൊണ്ടിരിക്കുകയാണ് ഉണ്ട. ആരാധകരുടെ നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു സിനിമ റിലീസ് ചെയ്തിരുന്നത്. ഒടുവില്‍ പ്രേക്ഷക പ്രതീക്ഷകള്‍ തെറ്റിക്കാതെ എത്തിയ ചിത്രമായി മാറാന്‍ സിനിമയ്ക്ക് സാധിച്ചിരുന്നു. വലിയ ഹൈപ്പുകളൊന്നുമില്ലാതെ എത്തിയ ഉണ്ട നിറഞ്ഞ സദസുകളിലാണ് പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത്.

  മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും സിനിമ നേട്ടമുണ്ടാക്കിയിരുന്നു. ചിത്രം കണ്ടവരെല്ലാം ഉണ്ടയെക്കുറിച്ച് നല്ല അഭിപ്രായങ്ങളായിരുന്നു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നത്. മമ്മൂക്കയുടെ പ്രകടനത്തെക്കുറിച്ചായിരുന്നു അധികപേരും എഴുതിയിരുന്നത്. സിനിമാ രംഗത്തു നിന്നുളളവരും ഉണ്ടയെ പ്രശംസിച്ച് സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ഇതില്‍ എറ്റവുമൊടുവിലായി സണ്ണി വെയ്‌ന്റെ ഫേസ്ബുക്ക് പോസ്റ്റും വൈറലായി മാറിയിരിക്കുകയാണ്.

  ഉണ്ടയുടെ വിജയം

  ഉണ്ടയുടെ വിജയം

  മെഗാസ്റ്റാറിന്റെതായി ഇക്കൊല്ലം പുറത്തിറങ്ങിയ നാലാമത്തെ ചിത്രം കൂടിയായിരുന്നു ഉണ്ട. തമിഴിലും തെലുങ്കിലും തരംഗമായ ശേഷമാണ് മലയാളത്തിലും മമ്മൂക്ക വീണ്ടും തിളങ്ങിനില്‍ക്കുന്നത്. മധുരരാജയുടെ ബ്ലോക്ക് ബസ്റ്റര്‍ വിജയത്തിനു ശേഷമാണ് ഉണ്ടയും വന്‍വിജയത്തിലേക്ക് കുതിക്കുന്നത്. മാസ് ഹീറോ പരിവേഷമെല്ലാം മാറ്റിവെച്ച് തികച്ചും പച്ച മനുഷ്യനായിട്ടാണ് മമ്മൂക്ക ചിത്രത്തില്‍ എത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മമ്മൂട്ടിയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായും ഉണ്ടയിലെ സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ മാറി.

  അഭിനന്ദനവുമായി സണ്ണി വെയ്ന്‍

  അഭിനന്ദനവുമായി സണ്ണി വെയ്ന്‍

  ഉണ്ടയെ അഭിനന്ദിച്ചുകൊണ്ട് നടന്‍ സണ്ണി വെയ്‌നും ഫേസ്ബുക്കില്‍ എത്തിയിരുന്നു. ഉണ്ട കണ്ടുവെന്നും ഒരുപാട് ഇഷ്ടമായി എന്നുമാണ് സണ്ണി കുറിച്ചത്. അന്താരാഷ്ട്ര നിലവാരമുളള ഒരു സിനിമയെന്നും മെഗാസ്റ്റാര്‍ ചിത്രത്തെ താരം വിശേഷിപ്പിക്കുന്നുണ്ട്. ഉണ്ടയിലെ ഒരോ കഥാപാത്രങ്ങളും സിനിമ കണ്ടിറങ്ങിയതിനു ശേഷം നമ്മുടെ മനസില്‍ തങ്ങിനില്‍ക്കുമെന്നും നടന്‍ പറയുന്നു. മമ്മൂട്ടി ഒരിക്കല്‍ കൂടി മികച്ച പ്രകടനം കാഴ്ചവെച്ചുവെന്നും സണ്ണി വെയ്ന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്.

  ഖാലിദ് റഹ്മാനും സംഘത്തിനും

  ഖാലിദ് റഹ്മാനും സംഘത്തിനും

  ഉണ്ടയുടെ സംവിധായകന്‍ ഖാലിദ് റഹ്മാനും സംഘത്തിനു ആശംസകള്‍ അറിയിച്ചുകൊണ്ടുമാണ് സണ്ണി വെയ്‌ന്റെ പോസ്റ്റ് അവസാനിക്കുന്നത്. ഉണ്ടയെ പ്രശംസിച്ച് തൊണ്ടിമുതലും ദൃക്‌സാക്ഷിയും സിനിമയുടെ തിരക്കഥാകൃത്ത് സജീവ് പാഴൂരും എത്തിയിരുന്നു. ഉണ്ട ഒരു ഇന്ത്യന്‍ സിനിയാണെന്നാണ് സജീവ് പാഴൂര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. നിരവധി സിനിമാ പ്രവര്‍ത്തകര്‍ മമ്മൂട്ടി ചിത്രം കണ്ട ശേഷം സിനിമയെക്കുറിച്ചുളള അഭിപ്രായങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.

  ഒരു റിയലിസ്റ്റിക് ചിത്രമാണ്

  ഒരു റിയലിസ്റ്റിക് ചിത്രമാണ്

  ആസിഫ് അലി, മാലാ പാര്‍വതി, മഹി വി രാഘവ്, അരുണ്‍ ഗോപി തുടങ്ങിയവരായിരുന്നു ചിത്രത്തെ പ്രശംസിച്ചുകൊണ്ട് എത്തിയിരുന്നത്. മമ്മൂക്കയുടെ ഒരു റിയലിസ്റ്റിക് ചിത്രമാണ് ഉണ്ടയെന്നാണ് എല്ലാവരും വിലയിരുത്തിയിരുന്നത്. ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് എരിയകളില്‍ ഇലക്ഷന്‍ ഡ്യൂട്ടിക്കായി പോവുന്ന പോലീസ് സംഘത്തിന്റെ കഥയാണ് സിനിമ പറഞ്ഞത്. മൂവി മില്‍സിന്റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാര്‍ ജെമിനി സ്റ്റുഡിയോസ് ചേര്‍ന്നായിരുന്നു സിനിമ നിര്‍മ്മിച്ചത്. അര്‍ജുന്‍ അശോകന്‍, ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, കലാഭവന്‍ ഷാജോണ്‍, സുധി കോപ്പ, വിനയ് ഫോര്‍ട്ട്, ആസിഫ് അലി ,ജേക്കബ് ഗ്രിഗറി തുടങ്ങിയവരും സിനിമയില്‍ അഭിനയിച്ചു.

  തന്റെ കൂടെ ചിത്രം എടുത്തതിന് ആരാധികയുടെ ഭര്‍ത്താവ് ഇടപെട്ടു! മോശം അനുഭവത്തെക്കുറിച്ച് പ്രകാശ് രാജ്

  ലൂസിഫര്‍ 2വിനു വേണ്ടിയുളള കാത്തിരിപ്പിന് വിരാമം! സിനിമയുടെ പ്രഖ്യാപനം നാളെ! ആരാധകര്‍ ആവേശത്തില്‍

  English summary
  sunny wayne congratulated unda movie team
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X