നിഗൂഢത നിറച്ച് സണ്ണി വെയ്ന്‍- ധ്യാന്‍ ചിത്രം; നിയോ നോയര്‍ വിഭാഗത്തില്‍പ്പെടുന്ന ത്രയത്തിന്റെ ടീസര്‍ പുറത്ത്‌

സണ്ണി വെയ്ന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ ആദ്യമായി ഒന്നിക്കുന്ന ത്രയമാണ് ത്രയം. ചിത്രത്തിന്റെ ടീസര്‍ പുറത്ത്. മലയാളത്തിലെ പ്രമുഖ താരങ്ങള്‍ ചേര്‍ന്നാണ് റിലീസ് ചെയ്യുന്നത്. മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്.

അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് ആണ് ചിത്രം നിര്‍മിക്കുന്നത്. നവാഗതനായ സജിത്ത് ചന്ദ്രസേനന്‍ ആണ് NEO-NOIR ജോണറില്‍ വരുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ധ്യാന്‍ ശ്രീനിവാസന്‍, സണ്ണി വെയ്ന്‍, അജു വര്‍ഗീസ്, ഡെയ്ന്‍ ഡെവിസ്, നിരഞ്ജന്‍ രാജു, മണിയന്‍പ്പിള്ളരാജു, രാഹുല്‍ മാധവ്,ചന്ദുനാഥ്, കാര്‍ത്തിക് രാമകൃഷ്ണന്‍, ഷാലു റഹീം, ഗോപി കൃഷ്ണ കെ വര്‍മ(തിരികെ ഫെയിം), പ്രീതി, ശ്രീജിത്ത് രാവി,സുരഭി സന്തോഷ്, അനാര്‍ക്കലി മരയ്ക്കാര്‍, നിരഞ്ജന അനൂര്, ഡയാന ഹമീദ്, വിവേക് അനിരുദ്ധ്, ഷാമില്‍ കെഎസ് എന്നിവരാണ് മറ്റ് താരങ്ങള്‍.

Thrayam

ഗോഡ്സ് ഓണ്‍ കണ്‍ട്രി എന്ന ചിത്രത്തിന് ശേഷം അരുണ്‍ കെ ഗോപിനാഥ് ആണ് തിരകഥയും സംഭാഷണവും നിര്‍വഹിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് ജിജു സണ്ണി ആണ്. അരുണ്‍ മുരളീധരന്‍ ആണ് സംഗീതസംവിധാനം. സജീവ് ചന്ദിരൂര്‍ ആണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് രതീഷ് രാജ് ആണ്.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് വലിയ സ്വീകാര്യത ആണ് ലഭിച്ചിരുന്നത്.

ചിത്രത്തിന്റെ പിആര്‍ഒ വര്‍ക്ക് നിര്‍വഹിക്കുന്നത് എ.എസ് ദിനേശും ആതിരാ ദില്‍ജിത്തും ചേര്‍ന്നാണ്. DON MAAX ആണ് ചിത്രത്തിന്റെ ടീസറും ട്രൈലെര്‍ കട്ടും നിര്‍വഹിച്ചിരിക്കുന്നത്.

Recommended Video

ബിഗ് ബോസിൽ വരുന്നതിനു മുൻപ് അഖിലിനോട് നോബി പറഞ്ഞത്

EITHER YOU RUN THE DAY OR THE DAY RUNS YOU എന്ന ടാഗ് ലൈനോട് കൂടി ആണ് ചിത്രത്തിന്റെ ഓരോ പോസ്റ്ററും പുറത്തു വന്നിരിക്കുന്നത്. ഒറ്റ ദിവസം നടക്കുന്ന ഒരു കൂട്ടം ആളുകളുടെ കഥയാണ് ത്രയം എന്ന സിനിമ സംസാരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X