മമ്മൂക്കക്ക് നൂറുമ്മകള്‍! പേരന്‍പ് കണ്ട് ഫാന്‍ ബോയ് കുറിച്ചു! സണ്ണിയുടെ പോസ്റ്റ് വൈറലാവുന്നു! കാണൂ!
Recommended Video

തമിഴകം മാത്രമല്ല മലയാളക്കരയും കാത്തിരിക്കുകയായിരുന്നു മെഗാസ്റ്റാറിന്റെ പേരന്‍പിനായി. സെറിബ്രല്‍ പാള്‍സി ബാധിച്ച മകളും അവളുടെ പിതാവും തമ്മിലുള്ള ബന്ധത്തെ പ്രകൃതിയുമായി ചേര്‍ത്തൊരുക്കിയാണ് റാം സിനിമയൊരുക്കിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പൊരു ട്രെയിന്‍ യാത്രയ്ക്കിടയിലാണ് ഒരമ്മ തന്റെ മകളുടെ അവസ്ഥയെക്കുറിച്ച് അദ്ദേഹത്തോട് പറഞ്ഞത്. അത്തരത്തിലുള്ളവരെ ചികിത്സിക്കുന്നവരുമായും അവരുടെ സംഘടനയുമായൊക്കെ പ്രവര്‍ത്തിച്ചതിന് പിന്നാലെയായാണ് റാം ഈ വിഷയം സിനിമയാക്കിയത്. പതിവില്‍ നിന്നും വ്യത്യസ്തമായ പ്രമേയം മാത്രമല്ല അവതരണത്തിലും സിനിമയ്ക്ക് പ്രത്യേകതകളേറെയാണ്. പേരന്‍പ് കണ്ടതിന് ശേഷം നിരവധി പേരാണ് മമ്മൂട്ടിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ സണ്ണി വെയ്‌നും മമ്മൂട്ടിയെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സണ്ണി വെയ്ന്‍ പേരന്‍പിനെക്കുറിച്ച് വാചാലനായത്. നേരത്തെ ദുല്‍ഖര്‍ സല്‍മാനും പേരന്‍പിനെക്കുറിച്ച് കുറിച്ചിരുന്നു. ഇതിനോടകം തന്നെ സണ്ണി വെയ്‌നിന്റെ പോസ്റ്റ് വൈറലായി മാറിയിട്ടുണ്ട്. പേരന്‍പ് കണ്ടു, മനുഷ്യത്വത്തിന്റെ അതിജീവനമാണ് പേരന്‍പ്. മമ്മൂക്കക്ക് നൂറുമ്മകള്‍, അന്‍പോടെ ഫാന്‍ ബോയ് ഇതായിരുന്നു സണ്ണിയുടെ കുറിപ്പ്. മകളുടെ സന്തോഷം തേടിയുള്ള അമുദവന്റെ അന്‍പുള്ള യാത്രയ്ക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മമ്മൂട്ടി എന്ന നടനും അപ്പുറത്തേക്ക് അമുദവനായി ജീവിക്കുകയായിരുന്നു അദ്ദേഹം.

മമ്മൂട്ടിയുടേയും സാധനയുടേയും അഭിനയമികവിന് കൈയ്യടിയുമായാണ് സിനിമാലോകവും ആരാധകരും എത്തിയിട്ടുള്ളത്. ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ അഭിമാനിക്കാവുന്ന തരത്തിലുള്ള പ്രകടനവുമായാണ് മമ്മൂട്ടി എത്തിയതെന്നാണ് എല്ലാവരും പറയുന്നത്. അമുദവന്റെ കണ്ണ് നിറയുമ്പോള്‍, ആ ശബ്ദം ഇടറുമ്പോള്‍ പ്രേക്ഷകരുടെ കണ്ണും നിറയുന്ന കാഴ്ചയായിരുന്നു. ഡയലോഗുകളില്ലാതെയും സിനിമ പ്രേക്ഷകരുമായി സംവദിക്കുമെന്നും സിനിമ ആസ്വദിക്കാന്‍ ഭാഷ ഒരു തടസ്സമല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മമ്മൂട്ടിയെന്നുമൊക്കെയാണ് ആരാധകര്‍ പറയുന്നത്. സണ്ണി വെയ്‌നിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.


Click it and Unblock the Notifications











