twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കൂതറയുടെ ഷൂട്ടിനിടെ സണ്ണിയും ടൊവിനോയും ആശുപത്രിയില്‍

    By Lakshmi
    |

    മോഹന്‍ലാലിന്റെ വ്യത്യസ്തമായ ലുക്ക് കാരണം റിലീസിന് മുമ്പേതന്നെ വാര്‍ത്തകളില്‍ ഇടം നേടിയ ചിത്രമാണ് കൂതറ. ശ്രീനാഥ് രാജേന്ദ്രന്‍ ഒരുക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം യുവതാരങ്ങളും പ്രധാന വേഷങ്ങളില്‍ അണിനിരക്കുന്നുണ്ട്.

    യുവതാരങ്ങളില്‍ ഒരാള്‍ സണ്ണി വെയ്‌നാണ്. സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയെത്തി, അന്നയും റസൂലും, നീ കൊ ഞാ ചാ, നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി തുടങ്ങിയ ചിത്രങ്ങളിലൂടെ മുന്‍നിരയിലെത്തിയ സണ്ണി വെയ്ന്‍ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ്.

    Sunny Wayne

    കൂതറയിലെ ചില പ്രധാന രംഗങ്ങള്‍ ചിത്രീകരിച്ചത് ആന്‍ഡമാനിലാണ്. ചൂടും കടലിലെ ചിത്രീകരണവുമെല്ലാമായി കൂതറ ടീം ആന്‍ഡമാനില്‍ നന്നേ കഷ്ടപ്പെട്ടിട്ടുണ്ട്. ആന്‍ഡമാനിലെ ചിത്രീകരണത്തിനിടെ സണ്ണി വെയ്‌നിന് പരുക്കേറ്റു. ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്ന ടൊവിനോ തോമസിന് സൂര്യാഘാതമേറ്റു. രണ്ടുപേരെയും കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

    ആഴക്കടലിന്നടിയില്‍ വച്ച് ചിത്രീകരിക്കേണ്ട ചിലരംഗങ്ങള്‍ക്കായി കടലിലേയ്ക്ക് പോകുന്നതിനിടെ സണ്ണി മൂര്‍ച്ചയേറിയ കക്കയില്‍ ചവിട്ടിപ്പോവുകയായിരുന്നു. മുറിവേറ്റപ്പോള്‍ ആദ്യം അത് കാര്യമാക്കാതെ സണ്ണി അഭിനയം തുടര്‍ന്നു. പക്ഷേ ചിത്രീകരണത്തിന്റെ അവസാനദിവസം മുറിവില്‍ ഇന്‍ഫെക്ഷന്‍ വരുകയും ചെയ്തതോടെ സണ്ണിയെ കൊച്ചിയിലെ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് ചെറിയൊരു ശസ്ത്രക്രിയ നടത്തേണ്ടി വന്നു.

    ആന്‍ഡമാനിലെ ചൂടേറിയ സൂര്യന് കീഴെ ഏറെ നേരം ചെലവിടേണ്ടിവന്നാത് ടൊവിനോയ്ക്ക് വിനയായത്. ശരീരത്തിലാകെ സൂര്യാഘാതമേറ്റ ടൊവിനോ ഇപ്പോഴും പൂര്‍ണ ആരോഗ്യത്തിലേയ്ക്ക് തിരിച്ചെത്തിയിട്ടില്ല. ചിത്രീകരണം തങ്ങളെ ആശുപത്രികളില്‍ എത്തിച്ചെങ്കിലും ആന്‍ഡമാനിലെ പ്രതീകുല സാഹചര്യങ്ങളിലുള്ള ചിത്രീകരണം പൂര്‍ത്തിയായല്ലോ എന്ന സന്തോഷത്തിലാണ് ഈ യുവതാരങ്ങള്‍.

    English summary
    The shoot of Koothara at the Andamans proved costly for its actors.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X