ആ കൂട്ടുകെട്ട് വീണ്ടുമെത്തുന്നു! ദുല്‍ഖര്‍ സല്‍മാനും സണ്ണിവെയിനും ഒന്നിക്കുന്ന കുറുപ്പ് ഒരുങ്ങുന്നു!

By Jishnu V

കേരളത്തിനു ഇന്നും പിടികൊടുക്കാത്ത പിടികിട്ടാപ്പുളളി സുകുമാര കുറുപ്പിന്റെ ജീവിത കഥ പറയുന്ന കുറുപ്പ് എന്ന ചിത്രത്തിലൂടെ ദുല്‍ഖര്‍ സല്‍മാന്‍ സണ്ണി വെയിന്‍ കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുകയാണ്. സെക്കെന്റ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രന്‍ തന്നെയാണ് കുറുപ്പും ഒരുക്കുന്നത്. രണ്ടാമത്തെ സിനിമയായ കൂതറ പുറത്തിറങ്ങി അഞ്ച് വര്‍ഷമാവുമ്പോഴാണ് ശ്രീനാഥ് അടുത്ത പ്രൊജക്ടുമായി എത്തുന്നത്. അഞ്ച് വര്‍ഷത്തോളമായി താന്‍ ഈ പ്രോജക്ടിന് പിന്നാലെയാണെന്നു ശ്രീനാഥ് രാജേന്ദ്രന്‍ പറഞ്ഞിരുന്നു.ദുല്‍ഖര്‍ സല്‍മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദുല്‍ഖര്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. ത്രില്ലര്‍ സ്വഭാവം ഉള്ള ചിത്രമായിരിക്കും 'കുറുപ്പ്' എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

ദുല്‍ഖര്‍ സല്‍മാന്‍ സുകുമാരകുറുപ്പായി തിരശീലക്കു മുന്‍പില്‍ വരുമ്പോള്‍ പ്രേക്ഷകരും ആകാംക്ഷയില്‍ ആണ്. ചിത്രത്തിന്റെ പുറത്തിറങ്ങിയ ചിത്രത്തിന്റെ പോസ്റ്ററിന് വന്‍സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.
മലയാളത്തില്‍ സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചവരാണ് ദുല്‍ഖര്‍ സല്‍മാനും സണ്ണി വെയ്നും. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തിലൂടെ ഇവരുടെ കൂട്ടുകെട്ട് കൂടുതല്‍ ശക്തമായി. നീലാകാശം പുറത്തിറങ്ങി ആറുവര്‍ഷത്തിന് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആന്‍മരിയ കലിപ്പിലാണ് എന്ന ചിത്രത്തില്‍ അതിഥി വേഷത്തില്‍ ദുല്‍ഖര്‍ എത്തിയിരുന്നു. പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായ ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ പാലക്കാടാണ്. നിമിഷ് രവിയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. സുഷിന്‍ ശ്യാമാണ് സംഗീതം.

kurupp

1984 ജനുവരി 22ലെ ചാക്കോ വധക്കേസിലെ പ്രധാനപ്രതിയാണ് സുകുമാരക്കുറുപ്പ്. ഫിലിം റെപ്രസന്റേറ്റീവായിരുന്ന ചാക്കോയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാറില്‍ വെച്ച് കത്തിക്കുകയായിരുന്നു. സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ള ചാക്കോയെ കൊലപ്പെടുത്തി തന്റെ തന്നെ മരണമാണെന്ന് കാണിക്കാനാണ് സുകുമാരക്കുറുപ്പ് ശ്രമിച്ചതെന്ന് പറയപ്പെടുന്നു. കുറ്റകൃത്യം നടക്കുമ്പോള്‍ 38 വയസ്സായിരുന്നു സുകുമാരക്കുറുപ്പിന്റെ പ്രായം. കുറുപ്പായി ദുല്‍ഖര്‍ എത്തുമ്പോള്‍ സഹായിയായോ സുഹൃത്തായോ ആയിരിക്കും സണ്ണി വെയ്ന്‍ എത്തുക. ശ്രീനാഥ് രാജേന്ദ്രന്റെ ഭാര്യയും നടയിയുമായ ഗൗതമി സംവിധാനം ചെയ്യുന്ന ചിത്രത്തിലും സണ്ണിവെയിനാണ് നായകന്‍.നവാഗതനായ ലിജു കൃഷ്ണ രചനയും സംവിധാനവും നിര്‍വഹിച്ച് നിവിന്‍ പോളിയെ നായകനാക്കി ഒരുക്കുന്ന 'പടവെട്ട് ' നിര്‍മ്മിക്കുന്നതും സണ്ണി വെയിനാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X