നിര്‍മ്മാണ രംഗത്തേക്ക് ചുവടുവെച്ച് സണ്ണി വെയ്ന്‍! ആദ്യ സംരഭമൊരു നാടകം! കാണാം

By Midhun

ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ താരമാണ് സണ്ണി വെയ്ന്‍. സെക്കന്‍ഡ് ഷോയില്‍ ദുല്‍ഖര്‍ സല്‍മാനൊപ്പം ശ്രദ്ധേയ വേഷത്തിലായിരുന്നു സണ്ണി എത്തിയിരുന്നത്. തുടര്‍ന്ന് സഹനടനായും നായകനായും സണ്ണി മലയാളത്തില്‍ തിളങ്ങിയിരുന്നു. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആട് 2 എന്ന ചിത്രമായിരുന്നു സണ്ണിയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്നത്.

ചിത്രത്തിലെ സണ്ണിയുടെ സാത്താന്‍ സേവ്യര്‍ എന്ന കഥാപാത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു സിനിമാ പ്രമികള്‍ നല്‍കിയിരുന്നത്.
സിനിമാ പ്രേമികള്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരു താരം കൂടിയാണ് സണ്ണി വെയ്ന്‍. അഭിനയത്തിനു പുറമെ അടുത്തതായി നിര്‍മ്മാണത്തിലേക്കും കടക്കുവാനുളള തയ്യാറെടുപ്പിലാണ് സണ്ണി ഇപ്പോള്‍.

sunny wayne

സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സ് എന്ന പേരിലാണ് നടന്‍ നിര്‍മ്മാണ കമ്പനി ആരംഭിച്ചിരിക്കുന്നത്. നാടകങ്ങള്‍, ആര്‍ട്ട്ഹൗസ് മൂവീസ്,കൊമേഴ്യല്‍ സിനിമകളുടെ നിര്‍മ്മാണം തുടങ്ങിയവയായിരിക്കും കമ്പനി നിര്‍മ്മിക്കുക. മൊമന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത് എന്ന നാടകമാണ് സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സ് ആദ്യമായി നിര്‍മ്മിക്കുന്നത്. സാഗാ എന്റര്‍ടെയ്ന്‍മെന്റ്‌സുമായി സഹകരിച്ചാണ് സണ്ണി ആദ്യ നാടകം നിര്‍മ്മിക്കുന്നത്. ലിജു കൃഷ്ണയാണ് നാടകം സംവിധാനം ചെയ്യുന്നത്. ബിജിബാലാണ് നാടകത്തിന് വേണ്ടി സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.

sunny wayne

ഇന്നലെ കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് സണ്ണി വെയ്ന്‍ തന്റെ നിര്‍മ്മാണ കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. നടന്‍ സിദ്ദിഖാണ് സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ലോഗോയും ആദ്യ നാടകത്തിന്റെ പോസ്റ്ററും പുറത്തിറക്കിയിരിക്കുന്നത്. സിനിമയും നാടകവും തമ്മിലുളള അകലം കുറയ്ക്കാനുളള എളിയ ശ്രമമാണിതെന്നും കലാരംഗത്തുളളവരെ നാടകത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ തന്നാലാകും വിധം പ്രവര്‍ത്തിക്കാനാണ് നിര്‍മ്മാണ രംഗത്തേക്ക് വന്നതെന്നും സണ്ണി വെയ്ന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X