»   » ആന്‍ മരിയ കലിപ്പിലാണ്, സണ്ണി വെയ്‌ന്റെ കഥാപാത്ര രഹസ്യം പുറത്തായി

ആന്‍ മരിയ കലിപ്പിലാണ്, സണ്ണി വെയ്‌ന്റെ കഥാപാത്ര രഹസ്യം പുറത്തായി

Posted By: Sanviya
Subscribe to Filmibeat Malayalam


ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രത്തിന്റെ വിജയ ശേഷം മിഥുന്‍ മാനുവല്‍ തോമസ് തന്റെ രണ്ടാമത്തെ ചിത്രത്തിലേക്ക് കടന്നു. ആന്‍ മരിയ കലിപ്പിലാണ് എന്ന പേരിലാണ് അടുത്ത ചിത്രം. ദൈവ തിരുമകള്‍, ജെസ്ബ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ ബേബി സാറ ടൈറ്റില്‍ റോള്‍ അവതരിപ്പിക്കും. സണ്ണി വെയനാണ് നായക വേഷം അവതരിപ്പിക്കുക.

ചിത്രത്തില്‍ ഏറെ പ്രത്യേകതയുള്ള വേഷമാണ് സണ്ണി വെയ്‌ന്റേത്. ഒരു ഹെയര്‍ സ്റ്റൈലിസ്റ്റിന്റെ വേഷം. വ്യത്യസ്ത ഹെയര്‍സ്‌റ്റൈലുകളിലും സണ്ണി വെയന്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ചിത്രത്തിന് വേണ്ടിയും കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടിയുമുള്ള സണ്ണി വെയ്‌ന്റെ പരിശ്രമം ചെറുതൊന്നുമല്ലായിരുന്നുവെന്നും തിരക്കഥാകൃത്ത് അരുണ്‍ ഗോപിനാഥ് പറയുന്നു.

sunnywayne

2012ല്‍ പുറത്തിറങ്ങിയ സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയാണ് സണ്ണി വെയ്ന്‍ അഭിനയരംഗത്തേക്ക് കടന്ന് വരുന്നത്. അതിന് ശേഷം തട്ടത്തിന്‍ മറയത്ത് തുടങ്ങി ഒട്ടേറെ ചിത്രങ്ങളിലൂടെ മലയാള സിനിമയുടെ സ്ഥിരം സാന്നിധ്യമായിരുന്നു സണ്ണി വെയ്ന്‍. ലോര്‍ഡ് ലിവിങ്‌സ്റ്റണ്‍ 7000 കണ്ടി എന്ന ചിത്രത്തിലാണ് ഒടുവിലായി അഭിനയിച്ചത്.

കുട്ടികള്‍ക്ക് വേണ്ടിയുള്ള ചിത്രമാണ് പുതിയ ചിത്രമെന്നും(ആന്‍ മരിയ കലിപ്പിലാണ്) പറഞ്ഞ് കേള്‍ക്കുന്നുണ്ട്. ദുല്‍ഖര്‍ സല്‍മാനും ചിത്രത്തില്‍ ഒരു ചെറിയ വേഷം ചെയ്യുന്നുണ്ട്. ദുല്‍ഖര്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അജു വര്‍ഗ്ഗീസാണ് ചിത്രത്തിലെ മറ്റൊരു കഥാപാത്രം. ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ആലീസ് ജോര്‍ജാണ് ചിത്രം നിര്‍മ്മിക്കുക.

English summary
Sunny Wayne in Midhun Mauel's next film Ann Mariya Kalippilanu.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam