twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദുല്‍ഖറിന്റെ കലിയില്‍ സണ്ണി വെയിന്‍ ഉണ്ടെന്ന് ആര് പറഞ്ഞു?

    By Aswini
    |

    സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ ഒരുമിച്ചാണ് ദുല്‍ഖര്‍ സല്‍മാനും സണ്ണി വെയിനും സിനിമയിലെത്തിയത്. അന്നു തുടങ്ങിയ സൗഹൃദം ഇന്നും നല്ല രീതിയില്‍ പോകുന്നു. ദുല്‍ഖറിന്റെ റിലീസിന് തയ്യാറെടുക്കുന്ന പുതിയ ചിത്രമായ കലിയില്‍ സണ്ണി വെയിനപം ഉണ്ട് എന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അത് തറ്റാണ്.

    ദുല്‍ഖറിനെ നായകനാക്കി സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന കലി എന്ന ചിത്രത്തില്‍ സണ്ണി വെയിന്‍ ഇല്ല എന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. നേരത്തെ ദുല്‍ഖറിനെ നായകനാക്കി സമീര്‍ താഹിര്‍ സംവിധാനം ചെയ്ത നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തില്‍ സണ്ണി ഒരു പ്രധാന വേഷം ചെയ്തിരുന്നു. ഒരു പക്ഷെ അതാവാം ഇത്തരമൊരു വ്യാജ വര്‍ത്തയ്ക്ക് പ്രചോദനം നല്‍കിയത്.

    dulquar-sunny

    അതേ സമയം ഇപ്പോള്‍ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിയ്ക്കുന്ന ദുല്‍ഖറിന്റെ കമ്മാട്ടി പാടം എന്ന ചിത്രത്തില്‍ സണ്ണി വെയിന്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. രാജീവ് രവിയാണ് ചിത്രത്തിന്റെ സംവിധാനം. രാജീവ് രവി ആദ്യമായി സംവിധാനം ചെയ്ത അന്നയും റസൂലും എന്ന ചിത്രത്തിലും സണ്ണി ഒരു പ്രധാന വേഷം ചെയ്തിരുന്നു.

    നിലവില്‍, മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സണ്ണി വെയിന്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ചിത്രത്തിന്റെ പേര് ഇനിയും തീരുമാനിച്ചിട്ടില്ല. സണ്ണി നായകനായെത്തുന്ന ചിത്രത്തിലൂടെ ദൈവത്തിരുമകള്‍ ഫെയിം സാറ അര്‍ജ്ജുന്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിയ്ക്കുന്നു. ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിയ്ക്കുകയാണ്.

    English summary
    There were reports that Sunny Wayne is assuming an imperative part in this up and coming Dulquer Salmaan-Sai Pallavi film. In any case, officilas from Kali film affirmed that it is a fake report and he is not having influence in that motion picture, which is good to go to discharge by this month end.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X