സണ്ണി വെയ്ന്‍ എസ്‌ഐ ആകുന്നു
ആസിഫ് അലിക്കു പിന്നാലെ സണ്ണി വെയ്‌നും പൊലീസ് കുപ്പായമിടാന്‍പോകുകയാണ്. എസ്‌ഐ ആയിട്ടാണ് സണ്ണി ആദ്യ പൊലീസ് വേഷം ചെയ്യുന്നത്. നവാഗതനായ പ്രവീണ്‍ പ്രഭറാം സംവിധാനം ചെയ്യുന്ന വില്ലന്‍ എന്നുപേരിട്ട ചിത്രത്തിലാണ് സണ്ണി പൊലീസാകുന്നത്.
സൂചിക്കോട്ട് എന്ന ഗ്രാമത്തില്‍ എസ്‌ഐ ആയി എത്തുന്ന യുവാവ് അനുഭവിക്കുന്ന പ്രതിസന്ധികളാണ് പ്രമേയം. സണ്ണിവെയ്‌നിനൊപ്പം മലയാളത്തിലെ മുന്‍നിര താരങ്ങളും അഭിനയിക്കുന്നുണ്ട്.

ദുല്‍ക്കര്‍ സല്‍മാനോടൊപ്പം സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെ അഭിനയം തുടങ്ങിയ സണ്ണി വെയ്ന്‍ ഇടക്കാലത്ത് മങ്ങിപ്പോയിരുന്നു. ചെയ്ത ചില ചിത്രങ്ങള്‍ വന്‍ പരാജയമായത് സണ്ണി വെയ്‌നെ ബാധിച്ചു. ഇപ്പോള്‍ മൂന്നു ചിത്രങ്ങളിലാണ് സണ്ണി അഭിനയിക്കുന്നത്. മൂന്നിലും നായക വേഷമാണ്.
പ്രവീണും സുജിനും ആണ് വില്ലനിലെ കഥയും തിരക്കഥയും എഴുതുന്നത്. വിനി വിശ്വലാല്‍ സംഭാഷണവും. പപ്പുവാണ് കാമറ.രണ്ടു നായികമാരാണുള്ളത്. അതാരാണെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.പൊലീസ് വേഷത്തിലൂടെ സണ്ണിവെയ്ന്‍ കയ്യടി നേടുമെന്നു പ്രതീക്ഷിക്കാം.


Click it and Unblock the Notifications