കുട്ടിജാനുവിന്റെ മലയാളം അരങ്ങേറ്റം! സണ്ണി വെയ്‌ന്റെ അനുഗ്രഹീതന്‍ ആന്റണിക്ക് തുടക്കമായി
ഫ്രഞ്ച് വിപ്ലവത്തിനു ശേഷം സണ്ണി വെയ്ന്‍ നായകവേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രമാണ് അനുഗ്രഹീതന്‍ ആന്റണി. 96 എന്ന ചിത്രത്തിലൂടെ തരംഗമായ ഗൗരി ജി കിഷനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ഏട്ടുകാലി,ഞാന്‍ സിനിമാ മോഹി എന്നീ ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രിന്‍സ് ജോയി ആണ് സിനിമ സംവിധാനം ചെയ്യുന്നത്.
നവീന്‍ ടി മണിലാല്‍ ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നു. ബെറ്റ്‌കോണ്‍ സിനിമാസിന്റെ ബാനറില്‍ തുഷാര്‍ എസാണ് അനുഗ്രഹീതന്‍ ആന്റണി നിര്‍മ്മിക്കുന്നത്. ശെല്‍വകുമാര്‍ എസ് ഛായാഗ്രഹണവും അര്‍ജുന്‍ ബെന്‍ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു. അരുണ്‍ മുരളീധരനാണ് സിനിമയ്ക്കു വേണ്ടി സംഗീതവും പശ്ചാത്തല സംഗീവും ഒരുക്കുന്നത്.

96 താരം ഗൗരിയുടെ ആദ്യ മലയാളം ചിത്രമെന്ന നിലയില്‍ കൂടിയാണ് അനുഗ്രഹീതന്‍ ആന്റണി ശ്രദ്ധ നേടുന്നത്. ചിത്രത്തില്‍ സണ്ണി വെയ്‌നൊപ്പം പ്രാധാന്യമുളള റോളില്‍ നടി എത്തുന്നു. സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസായിരുന്നു ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ ഫസ്റ്റ് ക്ലാപ്പ് അടിച്ചിരുന്നത്. സണ്ണി വെയ്ന്‍ ചടങ്ങിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഈ വര്‍ഷം വേനലവധിക്കാലത്ത് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.


Click it and Unblock the Notifications











