ആന്റണിയും സഞ്ജനയുമായി സണ്ണി വെയ്‌നും ഗൗരിയും! അനുഗ്രഹീതന്‍ ആന്റണി ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

By Midhun Raj

സണ്ണി വെയ്ന്‍ ടൈറ്റില്‍ റോളിലെത്തുന്ന എറ്റവും പുതിയ ചിത്രമാണ് അനുഗ്രഹീതന്‍ ആന്റണി. ഏട്ടുകാലി,ഞാന്‍ സിനിമാ മോഹി എന്നീ ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രിന്‍സ് ജോയി ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.

ദുല്‍ഖര്‍ സല്‍മാനായിരുന്നു അനുഗ്രഹീതന്‍ ആന്റണിയുടെ ഫസ്റ്റ് ലുക്ക് സിനിമാ പ്രേമികള്‍ക്കായി പങ്കുവെച്ചിരുന്നത്. 96 എന്ന തമിഴ് ചിത്രത്തിലൂടെ തരംഗമായ ഗൗരി ജി കിഷനാണ് സണ്ണി വെയ്‌ന്റെ നായികയായി എത്തുന്നത്. സിനിമയുടെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. തൊടുപുഴയിലും പരിസര പ്രദേശങ്ങളിലൂമായാണ് ചിത്രീകരണം നടക്കുന്നത്.

anugraheethan antony

സണ്ണി വെയ്‌നൊപ്പം സിദ്ധിഖും ഒരു പ്രാധാന്യമുളള കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, മാലാ പാര്‍വതി തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന താരങ്ങള്‍. നവീന്‍ ടി മണിലാല്‍ ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നു.

ലക്ഷ്യ എന്റര്‍ടെയ്ന്‍മെന്‍സ് റെറ്റ്‌കോണ്‍ സിനിമാസുമായി ചേര്‍ന്ന് എം ഷിജിത്താണ് സിനിമ നിര്‍മ്മിക്കുന്നത്. ശെല്‍വകുമാര്‍ എസ് ഛായാഗ്രഹണവും അപ്പു ഭട്ടതിരി എഡിറ്റിങ്ങും ചെയ്യുന്നു. അരുണ്‍ മുരളീധരനാണ് സിനിമയ്ക്കു വേണ്ടി സംഗീതവും പശ്ചാത്തല സംഗീവും ഒരുക്കുന്നത്. ഒരു ഫീല്‍ഗുഡ് ചിത്രമായിരിക്കുമെന്ന സൂചന നല്‍കിയാണ് അനുഗ്രഹീതന്‍ ആന്റണി അണിയറയില്‍ ഒരുങ്ങുന്നത്.

Filmibeat Malayalam ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യൂ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X