അനന്യക്കുട്ടിയുടെ ആലാപനത്തില്‍ അനുഗ്രഹീതന്‍ ആന്റണിയിലെ മനോഹര ഗാനം! വീഡിയോ

By Midhun Raj

നവാഗതനായ പ്രിന്‍സ് ജോയിയുടെ സംവിധാനത്തില്‍ സണ്ണി വെയ്ന്‍ നായകനാവുന്ന ചിത്രമാണ് അനുഗ്രഹീതന്‍ ആന്റണി. 96ലൂടെ ശ്രദ്ധേയയായ ഗൗരി കിഷനാണ് സിനിമയിലെ നായിക. റിലീസിങ്ങിനൊരുങ്ങുന്ന ചിത്രത്തിലെ പുതിയൊരു ഗാനം കൂടി സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. അരുണ്‍ മുരളീധരന്റെ സംഗീതത്തില്‍ ടോപ് സിംഗര്‍ ഫെയിം അനന്യ പാടിയ ബൗ ബൗ എന്നു തുടങ്ങുന്ന പാട്ടാണ് ഇറങ്ങിയിരിക്കുന്നത്.

anugraheethan antony

അനന്യയ്‌ക്കൊപ്പം കൗശിക് മേനോനും ചേര്‍ന്നാണ് ഈ പാട്ട് പാടിയിരിക്കുന്നത്. നേരത്തെ കെഎസ് ഹരിശങ്കര്‍ ആലപിച്ച കാമിനി എന്ന ഗാനവും അനുഗ്രഹീതന്‍ ആന്റണിയുടെതായി തരംഗമായി മാറിയിരുന്നു. നാല് മില്യണിലധികം ആളുകളാണ് ഈ ഗാനം യൂടുബില്‍ കണ്ടത്. നവീന്‍ ടി മണിലാലിന്റെ തിരക്കഥയിലാണ് സംവിധായകന്‍ ചിത്രം ഒരുക്കുന്നത്.

ആന്റണിയും അയാളുടെ നായയും തമ്മിലുളള ആത്മബന്ധവും സിനിമയിലെ ഒരു പ്രധാന ഘടകമാണ്. ഇന്ദ്രന്‍സ്, സിദ്ധിഖ്, സുരാജ് വെഞ്ഞാറമൂട്, ജാഫര്‍ ഇടുക്കി, മണികണ്ഠന്‍ ആചാരി, മാലാ പാര്‍വതി തുടങ്ങിയവരാണ് സിനിമയില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. എം ഷിജിത്താണ് അനുഗ്രഹീതന്‍ ആന്റണി നിര്‍മ്മിക്കുന്നത്. ശെല്‍വകുമാര്‍ എസ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു. സിനിമയുടെ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

വീഡിയോ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X