'കാമിനിക്ക്' ശേഷം അനുഗ്രഹീതന്‍ ആന്റണിയിലെ പുതിയ മനോഹര ഗാനം, 'നീയെ' വീഡിയോ കാണാം
സണ്ണി വെയ്ന്‍ നായകവേഷത്തില്‍ എത്തുന്ന അനുഗ്രഹീതന്‍ ആന്റണിയിലെ പുതിയ ഗാനം പുറത്തിറങ്ങി. നവാഗതനായ പ്രിന്‍സ് ജോയി സംവിധാനം ചെയ്യുന്ന സിനിമയില്‍ 96 താരം ഗൗരി കിഷനാണ് നായിക. ചിത്രത്തില്‍ വിനീത് ശ്രീനിവാസനും ഹരിത ബാലകൃഷ്ണനും ചേര്‍ന്ന് പാടിയ പാട്ടാണ് റിലീസ് ചെയ്തിരിക്കുന്നത്. അരുണ്‍ മുരളീധരന്റെ സംഗീതത്തില്‍ ഒരുങ്ങിയ നീയെ ഗാനത്തിന് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.

മനു മഞ്ജിത്താണ് പാട്ടിന് വരികള്‍ എഴുതിയിരിക്കുന്നത്. അനുഗ്രഹീതന്‍ ആന്റണിയുടെതായി മുന്‍പ് പുറത്തിറങ്ങിയ കാമിനി ഗാനവും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. 21 മില്യണിലധികം ആളുകളാണ് ഈ പാട്ട് യൂടൂബില്‍ കണ്ടുകഴിഞ്ഞത്. കെഎസ് ഹരിശങ്കറായിരുന്നു ഈ ഗാനം പാടിയത്. കോവിഡ് വ്യാപനം കാരണം റിലീസ് മാറ്റിവെക്കേണ്ടി വന്ന ചിത്രം കൂടിയാണ് അനുഗ്രഹീതന്‍ ആന്റണി.
ജിഷ്ണു എസ് രമേശിന്‌റെയും അശ്വിന്‍ പ്രകാശിന്‌റെയും കഥയ്ക്ക് നവീന്‍ ടി മണിലാലാണ് തിരക്കഥ എഴുതിയിരിക്കുന്നത്. സെല്‍വകുമാര്‍ ഛായാഗ്രഹണവും അപ്പു എസ് ഭട്ടതിരി എഡിറ്റിങ്ങും ചെയ്യുന്നു. സണ്ണി വെയ്‌നും ഗൗരിക്കുമൊപ്പം സിദ്ധിഖ്, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, ബൈജു സന്തോഷ്, ഷൈന്‍ ടോം ചാക്കോ, മാലാ പാര്‍വ്വതി, മുത്തുമണി, മണികണ്ഠന്‍ ആചാരി, ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. അരുണ്‍ വെഞ്ഞാറമൂട് ആണ് കലാസംവിധാനം.
കരീന കപൂറിന്റെ ഗര്‍ഭകാല ചിത്രങ്ങള്‍ വൈറല്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം
ശങ്കര്‍ എഎസ്, സിദ്ധാര്‍ത്ഥന്‍ കെസി തുടങ്ങിയവര്‍ സൗണ്ട് ഡിസൈനും ചെയ്തിരിക്കുന്നു. ലക്ഷ്യ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ എം ഷിജിത്താണ് ചിത്രം നിര്‍മ്മിക്കുന്നത്. ഏട്ടുകാലി, ഞാന്‍ സിനിമാ മോഹി തുടങ്ങിയ ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് പ്രിന്‍സ് ജോയി. മിഥുന്‍ മാനുവല്‍ തോമസിന്‌റെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ച ശേഷമാണ് ആദ്യ ചിത്രവുമായി പ്രിന്‍സ് എത്തുന്നത്.


Click it and Unblock the Notifications