സണ്ണിച്ചന്‌റെയും ഗൗരിയുടെയും പ്രണയം! തരംഗമായി അനുഗ്രഹീതന്‍ ആന്റണി ടീസര്‍

By Prashant V R

സണ്ണി വെയ്ന്‍ ചിത്രം അനുഗ്രഹീതന്‍ ആന്റണിയുടെ ആദ്യ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നു. നവാഗതനായ പ്രിന്‍സ് ജോയി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ സണ്ണി വെയ്‌ന്റെ ജന്മദിനത്തിലാണ് പുറത്തിറങ്ങിയത്. ഇതിനോടകം മൂന്ന് ലക്ഷത്തിലധികം ആളുകളാണ് ചിത്രത്തിന്റെ ടീസര്‍ കണ്ടുകഴിഞ്ഞിരിക്കുന്നത്. 96 താരം ഗൗരി കിഷനാണ് അനുഗ്രഹീതന്‍ ആന്റണിയില്‍ നായികയായി എത്തുന്നത്. സംഗീതത്തിനും പ്രണയത്തിനും കുടുംബ ബന്ധങ്ങള്‍ക്കുമെല്ലാം പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രമാണിത്.

sunnywayne

സിദ്ധിഖ്, ഇന്ദ്രന്‍സ്, സുരാജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ്, ഷൈന്‍ ടോം ചാക്കോ, മാലാ പാര്‍വതി, മുത്തുമണി, മണികണ്ഠന്‍ ആചാരി, ജാഫര്‍ ഇടുക്കി, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. നേരത്തെ സിനിമയുടെതായി പുറത്തിറങ്ങിയ ഗാനങ്ങളും ശ്രദ്ധേയമായി മാറിയിരുന്നു. അരുണ്‍ മുരളീധരന്റെ സംഗീതത്തില്‍ കെഎസ് ഹരിശങ്കര്‍ പാടിയ കാമിനി എന്നു തുടങ്ങുന്ന പാട്ടാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നത്.

Recommended Video

Chathur Mugham Title Launch | Sunny Wayne | Manju Warrier | FilmiBeat Malayalam

കൂടാതെ ടോപ് സിംഗര്‍ ഫെയിം അനന്യയും കൗശിക്ക് മേനോനും ചേര്‍ന്ന് പാടിയൊരു പാട്ടും എല്ലാവരും ഏറ്റെടുത്തിരുന്നു. കഴിഞ്ഞ ദിവസം ഗൗരി കിഷന്റെ പിറന്നാള്‍ ദിനത്തിലും അനുഗ്രഹീതന്‍ ആന്റണിയുടെ സര്‍പ്രൈസ് വീഡിയോ പുറത്തിറങ്ങിയിരുന്നു. സിനിമയുടെ ചിത്രീകരണത്തിനിടെ എടുത്ത മനോഹര നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ ഒരു വീഡിയോ ആണ് ഗൗരിയുടെ ജന്മദിനത്തില്‍ ഇറങ്ങിയിരുന്നത്. അതേസമയം ജിഷ്ണു എസ് രമേഷ്, അശ്വിന്‍ പ്രകാശ് എന്നിവരുടെ കഥയ്ക്ക് നവീന്‍ ടി മണിലാല്‍ ആണ് ചിത്രത്തിന്‌റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഒരു ഫീല്‍ഗുഡ് ചിത്രമായിരിക്കുമെന്ന സൂചന നല്‍കിയാണ് അനുഗ്രഹീതന്‍ ആന്റണി അണിയറയില്‍ ഒരുങ്ങുന്നത്. ലക്ഷ്യ എന്റര്‍ടെയ്ന്‍മെന്‍സിന്റെ ബാനറില്‍ എം ഷിജിത്താണ് സിനിമ നിര്‍മ്മിക്കുന്നത്. തൊടുപുഴയിലും പരിസര പ്രദേശങ്ങളിലുമായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്. ശെല്‍വകുമാര്‍ എസ് ഛായാഗ്രഹണവും അപ്പു ഭട്ടതിരി എഡിറ്റിങ്ങും ചെയ്തിരിക്കുന്നു. അരുണ്‍ മുരളീധരനാണ് സിനിമയ്ക്കു വേണ്ടി സംഗീതവും പശ്ചാത്തല സംഗീവും ഒരുക്കിയിരിക്കുന്നത്.

നേരത്തെ കോവിഡ് വ്യാപനം കാരണമായിരുന്നു അനുഗ്രഹീതന്‍ ആന്റണിയുടെ റിലീസ് നീണ്ടുപോയത്. സിനിമയുടെ റിലീസ് സംബന്ധിച്ച പുതിയ വിവരങ്ങളൊന്നും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം മണിയറയിലെ അശോകന്‍ എന്ന ചിത്രത്തിലെ സണ്ണി വെയ്‌ന്റെ ക്യാരക്ടര്‍ പോസ്റ്ററും നടന്റെ ജന്മദിനത്തില്‍ പുറത്തിറങ്ങിയിരുന്നു. ചിത്രത്തില്‍ അജയന്‍ എന്ന കഥാപാത്രമായിട്ടാണ് താരം എത്തുന്നത്.

വീഡീയോ

Read more about: sunny wayne
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X