ഹരിശങ്കറിന്റെ ആലാപനത്തില്‍ മുഴുകി സണ്ണി വെയ്ന്‍! 'കാമിനി' പാട്ടിന്റെ മേക്കിങ് വീഡിയോ
സണ്ണി വെയ്ന്‍ ചിത്രം അനുഗ്രഹീതന്‍ ആന്റണിയിലെ ഗാനം അടുത്തിടെ തരംഗമായി മാറിയിരുന്നു. കെഎസ് ഹരിശങ്കര്‍ ആലപിച്ച കാമിനി എന്ന ഗാനമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. മൂന്ന് മില്യണിലധികം ആളുകളാണ് ഈ ഗാനം യൂടൂബില്‍ കണ്ടത്. വീഡിയോ സോങിന് പിന്നാലെ പാട്ടിന്റെ മേക്കിങ് വീഡിയോയും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഹരിശങ്കര്‍ ഗാനം ആലപിക്കുന്നത് കേട്ടിരിക്കുന്ന സണ്ണി വെയ്‌നെയും ഭാര്യ രഞ്ജിനിയെയും വീഡിയോയില്‍ കാണാം.

മനു രഞ്ജിത്തിന്റെ വരികള്‍ക്ക് അരുണ്‍ മുരളീധരനാണ് പാട്ടിന് സംഗീതം നല്‍കിയിരിക്കുന്നത്. നവാഗതനായ പ്രിന്‍സ് ജോയി സംവിധാനം ചെയ്യുന്ന സിനിമയില്‍ ഗൗരി കിഷനാണ് സണ്ണി വെയ്‌ന്റെ നായിക. ഗൗരി ആദ്യമായി മലയാളത്തില്‍ അഭിനയിച്ച ചിത്രം കൂടിയാണ് അനുഗ്രഹീതന്‍ ആന്റണി. സണ്ണി വെയ്‌ന്റെ കാമുകി സഞ്ജനയായി നടി ചിത്രത്തില്‍ എത്തുന്നു.
ആന്റണിയും അയാളുടെ നായയും തമ്മിലുളള ആത്മബന്ധവും സിനിമയിലെ ഒരു പ്രധാന ഘടകമാണ്. ഇന്ദ്രന്‍സ്, സിദ്ധിഖ്, സുരാജ് വെഞ്ഞാറമൂട്, ജാഫര്‍ ഇടുക്കി, മണികണ്ഠന്‍ ആചാരി, മാലാ പാര്‍വതി തുടങ്ങിയവരാണ് സിനിമയില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. നവീന്‍ ടി മണിലാലിന്റെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രം എം ഷിജിത്ത് നിര്‍മ്മിക്കുന്നു. ശെല്‍വകുമാര്‍ എസാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.


Click it and Unblock the Notifications











