സണ്ണി വെയ്‌ന്റെ ഫ്രഞ്ച് വിപ്ലവം റിലീസിങ്ങിനൊരുങ്ങുന്നു! ആദ്യ വീഡിയോ സോംഗ് പുറത്ത്! കാണൂ
യുവ താരങ്ങളില്‍ ശ്രദ്ധേയനായ സണ്ണി വെയ്ന്‍ നായകനാവുന്ന പുതിയ ചിത്രമാണ് ഫ്രഞ്ച് വിപ്ലവം. വ്യത്യസ്ഥമാര്‍ന്നൊരു പ്രമേയം പറയുന്ന ചിത്രം നവാഗതനായ മജീദാണ് സംവിധാനം ചെയ്തിരിക്കുന്നത്. 1990കളുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്. ഫ്രഞ്ച് വിപ്ലവത്തില്‍ ഒരു പാചകക്കാരന്റെ വേഷത്തിലാണ് സണ്ണി വെയ്ന്‍ എത്തുന്നത്.

സത്യന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സണ്ണി വെയ്ന്‍ അവതരിപ്പിക്കുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളെളാരു ചിത്രമായിരിക്കും ഫ്രഞ്ച് വിപ്ലവമെന്നാണ് അറിയുന്നത്. സെപ്റ്റംബര്‍ ഏഴിനാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിലെ ആദ്യ വീഡിയോ സോംഗ് പുറത്തിറങ്ങിയിരിക്കുകയാണ്.

സണ്ണി വെയ്‌നും ആര്യയുമാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ബികെ ഹരിനാരായണന്റെ വരികള്‍ക്ക് പ്രശാന്ത് പിളളയാണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. സണ്ണി വെയ്‌നു പുറമെ കലിംഗ ശശി, വിഷ്ണു, ഉണ്ണിമായ, ആര്യ, കൃഷ്ണ,ലാല്‍,ചെമ്പന്‍ വിനോദ് ജോസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അബ്രാ ക്രിയേഷന്‍സിന്റെ ബാനറില്‍ ഷജീര്‍ കെ,.ജെ, ജാഫര്‍ കെ തുടങ്ങിയവര്‍ ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കുന്നു. അന്‍വര്‍ അലി,ഷജീര്‍ ഷാ,ഷജീര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത്.


Click it and Unblock the Notifications











