സണ്ണി വെയ്‌ന്റെ ഫ്രഞ്ച് വിപ്ലവം ഇനി തമിഴിലേക്കും! ചിത്രം റീമേക്ക് ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍
സണ്ണി വെയ്‌ന്റെ പുതിയ ചിത്രം ഫ്രഞ്ച് വിപ്ലവം തിയ്യേറ്ററുകളില്‍ മുന്നേറുകയാണ്. സിനിമ ഒക്ടോബര്‍ 26നായിരുന്നു തിയ്യേറ്ററുകളിലെത്തിയിരുന്നത്. 1990കളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ഒരു പാചകക്കാരന്റെ വേഷത്തിലാണ് സണ്ണി വെയ്ന്‍ എത്തുന്നത്. വ്യത്യസ്ഥമാര്‍ന്നൊരു പ്രമേയം പറയുന്ന ഫ്രഞ്ച് വിപ്ലവം നവാഗതനായ മജുവാണ് സംവിധാനം ചെയ്തിരിക്കുന്നത്.
സിനിമ വിജയകരമായി മുന്നേറുന്നതിനിടെ ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുന്നതായുളള റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. വൈറ്റ് ഇന്‍ഫോടെയ്ന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡാണ് ചിത്രം തമിഴില്‍ എടുക്കുന്നത്. 1996ലെ ചാരായ നിരോധനവുമായി ബന്ധപ്പെട്ട ഫ്രഞ്ച് വിപ്ലവം തമിഴ്‌നാട്ടിലെ മറ്റൊരു സാഹചര്യത്തിലായിരിക്കും ചിത്രീകരിക്കുക.

സിനിമ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കമായിരുന്നു റീമേക്കിനായി അണിയറക്കാര്‍ ഫ്രഞ്ച് വിപ്ലവം ടീമിനെ സമീപിച്ചിരുന്നത്. അതേസമയം ഹാസ്യത്തിന് പ്രാധാന്യം നല്‍കി ഒരുക്കിയ ഫ്രഞ്ച് വിപ്ലവം പ്രേക്ഷകര്‍ക്ക് ഇഷ്ടമാവുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നതെന്നാണ് അറിയുന്നത്. സണ്ണി വെയ്‌നൊപ്പം കലിംഗ ശശി, വിഷ്ണു, ഉണ്ണിമായ, ആര്യ, കൃഷ്ണ,ലാല്‍,ചെമ്പന്‍ വിനോദ് ജോസ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
അബ്രാ ക്രിയേഷന്‍സിന്റെ ബാനറില്‍ ഷജീര്‍ കെ.ജെ, ജാഫര്‍ കെ തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അന്‍വര്‍ അലി,ഷജീര്‍ ഷാ,ഷജീര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്കിനും പാട്ടുകള്‍ക്കും മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.


Click it and Unblock the Notifications











