കവിളിണയില്‍ കുങ്കുമമോ...പരിഭവ വര്‍ണ്ണ പരാഗങ്ങളോ...! ഗൗതമി നായരുടെ പിന്നാലെ സണ്ണി വെയ്ന്‍

By Midhun Raj

മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായി തിളങ്ങിനില്‍ക്കുന്ന താരമാണ് സണ്ണി വെയ്ന്‍. കായംകുളം കൊച്ചുണ്ണിയിലെ വില്ലന്‍ വേഷത്തിന് ശേഷം നടന് വീണ്ടും തിരക്കേറിയിരുന്നു. നിലവില്‍ കൈനിറയെ ചിത്രങ്ങളുമായിട്ടാണ് സണ്ണി വെയ്ന്‍ മുന്നേറികൊണ്ടിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന കുറുപ്പിലും ഒരു പ്രധാന വേഷത്തില്‍ നടന്‍ എത്തുന്നുണ്ട്. സെക്കന്റ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രനാണ് സിനിമ സംവിധാനം ചെയ്യുന്നത്.

sunny wayne-gouthami nair

ദുല്‍ഖറിന്റെ കരിയറിലെ എറ്റവും വലിയ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടെ സിനിമയുടെ ലൊക്കേഷനില്‍ നിന്നുളള പുതിയ ചിത്രം സണ്ണി വെയ്ന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. നടിയും കുറുപ്പിന്റെ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്റെ ഭാര്യയുമായ ഗൗതമിയോടൊപ്പമുളള ഒരു ചിത്രമാണ് സണ്ണി പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഫോട്ടോയ്ക്ക് താഴെയായി നടന്‍ കുറിച്ച ക്യാപ്ഷനും ശ്രദ്ധേയമായി മാറിയിരുന്നു. ഒരു ബസില്‍ ഇരുവരും നില്‍ക്കുന്ന ചിത്രത്തിന് "കവിളണയില്‍ കുങ്കുമമോ... പരിഭവ വര്‍ണ പരാഗങ്ങളോ, കരിമിഴിയില്‍ കവിതയുമായ് വാവാ എന്റെ ഗൗതമി" എന്നാണ് നടന്‍ കുറിച്ചത്. സണ്ണി വെയ്‌നൊപ്പം ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരും കുറുപ്പിലുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും ദുബായിലുമായിട്ടാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. കുപ്രസിദ്ധ പിടികിട്ടാപ്പുളളി സുകുമാര കുറുപ്പിന്റെ ജീവിതം ആസ്പദമാക്കികൊണ്ടാണ് സംവിധായകന്‍ ചിത്രമൊരുക്കുന്നത്.

sunnywayne-instagram

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X