സണ്ണി വെയ്‌നും മഞ്ജു വാര്യരും ഒന്നിക്കുന്നു! സന്തോഷം പങ്കുവെച്ച് നടന്‍
കായംകുളം കൊച്ചുണ്ണിയിലെ വില്ലന്‍ വേഷത്തിന് ശേഷം മലയാളത്തില്‍ വീണ്ടും തിരക്കേറിയ താരമാണ് സണ്ണി വെയ്ന്‍. നിലവില്‍ കൈനിറയെ ചിത്രങ്ങളുമായിട്ടാണ് യുവതാരം മുന്നേറികൊണ്ടിരിക്കുന്നത്. ഇതിനിടെ ലേഡീ സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ക്കൊപ്പവും അഭിനയിക്കാന്‍ ഒരുങ്ങുകയാണ് നടന്‍. സണ്ണി വെയ്ന്‍ തന്നെയായിരുന്നു ഇക്കാര്യം തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്. നവാഗതരായ സലില്‍, രഞ്ജിത്ത് തുടങ്ങിയവര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സണ്ണിയും മഞ്ജുവും ഒരുമിച്ച് എത്തുക. ജിസ് ടോംസ് ആണ് സിനിമയുടെ നിര്‍മ്മാണം.

മഞ്ജു വാര്യര്‍ക്ക് പുറമെ ദിലീപ് നായകനാവുന്ന പുതിയ ചിത്രത്തിലും സണ്ണി വെയ്ന്‍ അഭിനയിക്കുന്നുണ്ട്. സൂഗീത് സംവിധാനം ചെയ്യുന്ന ദിലീപിന്റെ മൈ സാന്റയിലാണ് സണ്ണി എത്തുന്നത്. ക്രിസ്മസ് റിലീസായിട്ടാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. അനുഗ്രഹീതന്‍ ആന്റണിയാണ് സണ്ണി വെയിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രം. നവാഗതനായ പ്രിന്‍സ് ജോയി സംവിധാനം ചെയ്യുന്ന സിനിമയില്‍ 96 താരം ഗൗരി കിഷനാണ് നായിക.
ഒപ്പം ക്വീനിന്റെ മലയാളം പതിപ്പായ സംസം, ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ്, ഗൗതമി നായര്‍ സംവിധാനം ചെയ്ത വൃത്തം തുടങ്ങിയ ചിത്രങ്ങളും സണ്ണിയുടെതായി വരാനിരിക്കുന്ന സിനിമകളാണ്. അഭിനേതാവിന് പുറമെ നിര്‍മ്മാതാവും തുടക്കം കുറിക്കാനൊരുങ്ങുകയാണ് നടന്‍. നിവിന്‍ പോളിയെ നായകനാക്കി ലിജു കൃഷ്ണ സംവിധാനം ചെയ്യുന്ന പടവെട്ട് എന്ന ചിത്രമാണ് സണ്ണി വെയ്ന്‍ നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications











