സണ്ണി വെയിനിന്റെ ശരിക്കുള്ള പേരറിയാമോ ?
സണ്ണി വെയിന്‍, പേര് കേട്ടാല്‍ ഏതോ ബോളിവുഡ് നടനാണെന്നൊക്കെ തോന്നും. പക്ഷെ ഈ സണ്ണിക്കുട്ടന്‍ മലയാളികള്‍ക്ക് സ്വന്തം. 'സെക്കന്റ് ഷോ' എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേയ്‌ക്കെത്തിയ സണ്ണിക്കുട്ടന്റെ യഥാര്‍ത്ഥ പേര് എന്താണെന്നറിയാമോ, സുജിത്ത് ഉണ്ണികൃഷ്ണന്‍.
വയനാട്ടില്‍ ജനിച്ചു വളര്‍ന്ന സജിത്ത് ഉണ്ണികൃഷ്ണനാണ് ഇന്നത്തെ യുവതാരം സണ്ണി വെയ്ന്‍. എന്‍ജിനീയറിങ് ബിരുദധാരിയായ സണ്ണി സിനിമയിലെത്തുന്നതിന് മുമ്പ് ബാംഗ്ലൂരില്‍ ഐടി രംഗത്ത് ജോലി ചെയ്യുകയായിരുന്നു. സിനിമയിലെത്തിയപ്പോള്‍ ഒരു നടന് പറ്റി പേരല്ല സുജിത്ത് ഉണ്ണികൃഷ്ണനെന്ന് ബോധ്യമായപ്പോഴാണ് സണ്ണി വെയിന്‍ എന്നാക്കിയത്.
ആദ്യചിത്രം കൊണ്ടുതന്നെ ശ്രദ്ധിക്കപ്പെട്ട യുവതാരങ്ങളുടെ എണ്ണമെടുത്തല്‍ അതില്‍ തീര്‍ച്ചയായും സണ്ണി വെയ്‌നുണ്ടാകും. ആദ്യചിത്രമായ സെക്കന്റ് ഷോയിലൂടെ മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും ശ്രദ്ധനേടുകയും ചെയ്ത യുവതാരമാണ് സണ്ണി വെയ്ന്‍. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്റ് ഷോ എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനൊപ്പം കുരുടിയെന്ന വേഷം ചെയ്തുകൊണ്ടാണ് സണ്ണിയുടെ തുടക്കം. ദുല്‍ഖറിന്റെയും ആദ്യ ചിത്രമാണ് സെക്കന്റ് ഷോ. പിന്നീട് വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തില്‍ അതിഥി താരമായെത്തി. നിവിന്റെ കൂട്ടുകാരനായ മജീദിന്റെ വേഷം ക്ലിക്കാകുകയും ചെയ്തു സണ്ണി വെയിന്‍ നായകനായി അരങ്ങേറ്റം കുറിച്ച ചിത്രമാണ് നി കൊ ഞാ ചാ (നിന്നെയും കൊല്ലും ഞാനും ചാവും). ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും സണ്ണിവെയിന്റെ വേഷം പ്രേക്ഷകര്‍ക്കിടയില്‍ ഇറങ്ങിയിരുന്നു. അന്നയും റസൂലമെന്ന പ്രണയചിത്രത്തില്‍ കഥ പറയുന്നത് സണ്ണി വെയ്ന്‍ ചെയ്ത കഥാപാത്രമായിരുന്നു. കപ്പലില്‍ ജോലിചെയ്യുന്ന സണ്ണിയുടെ കഥാപാത്രം അവധിയ്ക്ക് നാട്ടിലെത്തുമ്പോഴുണ്ടാകുന്ന സംഭവവികാസങ്ങളാണ് അന്നയും റസൂലിന്റെയും പ്രമേയം. സെക്കന്റ് ഷോയ്ക്ക് ശേഷം ദുല്‍ഖറും സണ്ണിവെയിനും വീണ്ടും ഒന്നിക്കുന്ന പ്രധാന്യത്തോടെയാണ് ചിത്രമെത്തിയത്. മലയാളത്തിലെ ആദ്യത്തെ ട്രാവലോഗ് മൂവി. സമീര്‍ താഹിര്‍ ഒരുക്കിയ ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം തുല്യ പ്രാധാന്യമുള്ള വേഷമാണ് സണ്ണിയും ചെയ്തത് ആസിഫ് അലിയും സണ്ണിവെയിനും മുഖ്യവേഷത്തിലെത്തിയ ചിത്രമാണ് മോസായിലെ കുതിരമീനുകള്‍. അജിത്ത് പിള്ള സംവിധാനം ചെയ്ത ചിത്രത്തില്‍ അക്ബര്‍ എന്ന കഥാപാത്രത്തെയാണ് സണ്ണി അവതരിപ്പിച്ചത്. ചിത്രം വേണ്ട വിധത്തില്‍ ശ്രദ്ധിക്കപ്പെട്ടില്ല. ശ്രീനാഥ് രാജേന്ദ്രന്റെ രണ്ടാമത്തെ ചിത്രമായ കൂതറയില്‍ മോഹന്‍ലാല്‍, ഭരത്, തുടങ്ങിയവര്‍ക്കൊപ്പം സണ്ണി വെയ്‌നും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. സാരഥി, സഫാരി എന്നീ ചിത്രങ്ങളില്‍ സണ്ണി വെയില്‍ അഭിനയിക്കുന്നുണ്ട്. ഇതിനെക്കാളൊക്കെ പ്രാഥാന്യം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഡബള്‍ ബാരല്‍ എന്ന ചിത്രമാണ്. പൃഥ്വിരാജ്, തമിഴ് നടന്‍ ആര്യ, ആസിഫ് അലി, ഇന്ദ്രജിത്ത് തുടങ്ങിയവര്‍ക്കൊപ്പമാണ് സണ്ണിയുമെത്തുന്നത്.
സണ്ണി വെയിനിന്റെ ശരിക്കുള്ള പേരറിയാമോ ?

സണ്ണി വെയിനിന്റെ ശരിക്കുള്ള പേരറിയാമോ ?

സണ്ണി വെയിനിന്റെ ശരിക്കുള്ള പേരറിയാമോ ?

സണ്ണി വെയിനിന്റെ ശരിക്കുള്ള പേരറിയാമോ ?

സണ്ണി വെയിനിന്റെ ശരിക്കുള്ള പേരറിയാമോ ?

സണ്ണി വെയിനിന്റെ ശരിക്കുള്ള പേരറിയാമോ ?

സണ്ണി വെയിനിന്റെ ശരിക്കുള്ള പേരറിയാമോ ?

സണ്ണി വെയിനിന്റെ ശരിക്കുള്ള പേരറിയാമോ ?

സണ്ണി വെയിനിന്റെ ശരിക്കുള്ള പേരറിയാമോ ?


Click it and Unblock the Notifications











