തന്നെക്കുറിച്ച് വരുന്ന പോസ്റ്റുകളെല്ലാം ഡിലീറ്റ് ചെയ്യിപ്പിച്ച് സണ്ണി വെയ്ന്‍! ശരിക്കും മാതൃക തന്നെ!

സഹജീവി സ്‌നേഹത്തെക്കുറിച്ചും കലാകാരന്‍മാരുടെ സാമൂഹ്യ പ്രതിബദ്ധതയെക്കുറിച്ചുമൊക്കെ വിമര്‍ശിക്കുന്നവരെ തിരുത്തിക്കൊണ്ടിരിക്കുകയാണ് മലയാള സിനിമാലോകം. അപ്രതീക്ഷിതമായെത്തിയ പ്രളയത്തില്‍പ്പെട്ടവരെ സഹായിക്കുന്നതിനായി സിനിമാലോകവും ഒന്നടങ്കം അണിനിരന്നിരിക്കുകയാണ്.

സാധാരണക്കാരിലൊരാളായാണ് താരങ്ങളും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ സജീവമാവുന്നത്. താരങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവെക്കുന്ന വിവരങ്ങള്‍ നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നതും. ഉരുള്‍പൊട്ടലുള്‍പ്പടെ വന്‍നാശനഷ്ടമായിരുന്നു വയനാട്ടില്‍. വയനാട്ടുകാരുടെ സ്വന്തം താരമായ സണ്ണി വെയ്‌നും രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.

ക്യാംപുകളിലേക്ക് നേരിട്ടെത്തിയും ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് പങ്കുവെച്ചുമൊക്കെ സണ്ണി വെയ്‌നും സജീവമായിരുന്നു. ഒപ്പമുള്ളവര്‍ ദുരിതം അുഭവിക്കുമ്പോള്‍ നോക്കിയിരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അദ്ദേഹം. നാടിന് വേണ്ടി നാട്ടുകാരിലൊരാളായി ഇടപെടുന്ന അദ്ദേഹത്തിന് ശക്തമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഉറക്കം പോലുമില്ലാതെ 24 മണിക്കൂറും സോഷ്യല്‍ മീഡിയയിലൂടെ പ്രധാന സന്ദേശങ്ങളെല്ലാം താരം പങ്കുവെച്ചിരുന്നു. നടന്‍ സണ്ണി വെയ്‌നല്ല സുജിത് ഉണ്ണിക്കൃഷ്ണനെന്ന മനുഷ്യസ്‌നേഹിയാണ് തങ്ങള്‍ക്കൊപ്പമുള്ളതെന്നായിരുന്നു നാട്ടുകാരും പറഞ്ഞത്.

Sunny Wayne

സണ്ണി വെയ്‌ന്റെ ഇടപെടലുകളെക്കുറിച്ചുള്ള പോസ്റ്റുകള്‍ പല ഗ്രൂപ്പുകളിലും പ്രത്യക്ഷപ്പെട്ടിരുന്നു. അത്തരത്തിലുള്ള പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യണമെന്നാവശ്യപ്പെട്ടും താരമെത്തിയിരുന്നു. പബ്ലിസിറ്റിക്ക് വേണ്ടിയല്ല താന്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതെന്നും പോസ്റ്റുകളെല്ലാം ഡിലീറ്റ് ചെയ്യൂ എന്നുമായിരുന്നു താരം ആവശ്യപ്പെട്ടത്. പോസ്റ്റ് ഡിലീറ്റ് ചെയ്യാന്‍ സണ്ണി വെയ്ന്‍ ആവശ്യപ്പെട്ടിട്ടും വീണ്ടും പോസ്റ്റ് ചെയ്യാനുള്ള കാരണം അദ്ദേഹം ചെയ്യുന്ന നന്മ ആരും കാണാതെ പോവരുതെന്നുള്ളത് കൊണ്ടാണെന്നാണ് ആരാധകര്‍ പറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X