എന്തിനാണ് മരിക്കാൻ പോയത്!! കരഞ്ഞു കൊണ്ട് അമ്മ ചോദിച്ചു, വെളിപ്പെടുത്തലുമായി സണ്ണി വെയ്ൻ
അമ്മ മാത്രമല്ല കുരുടി മരിച്ച് കിടക്കുന്നത് കെണ്ടപ്പോൾ സങ്കടപ്പെട്ടത്
Recommended Video

മലയാളത്തിലെ യുവതാരങ്ങളിൽ ഏറ്റവും ശ്രദ്ധനേടിയ താരമാണ് സണ്ണി വെയ്ൻ. ദുൽഖർ സൽമാന്റെ അരങ്ങേറ്റ ചിത്രമായ സെക്കന്റ് ഷോയിലൂടെയാണ് സണ്ണി വെയ്നും സിനിമയിൽ എത്തുന്നത്. ആദയ സിനിമയിൽ തന്നെ തന്റെ കഴിവ് മികച്ച രീതിയിൽ പ്രകടിപ്പിക്കാൻ സണ്ണി വെയ്നു കഴിഞ്ഞിരുന്നു. താരത്തിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളെ കുറിച്ച് ചോദിച്ചാൽ ഒരു പക്ഷെ എല്ലാവരും ആദ്യം പറയുന്നത് സെക്കന്റ്ഷോയിലെ കുരുടിയായിരിക്കും.
സെക്കന്റ്ഷോ എന്ന ചിത്രം ദുൽഖറിന്റെ മാത്രമല്ല സണ്ണിയുടേയും കരിയറ്‍ മാറ്റി മറിച്ചിരുന്നു. സ്വാഭാവ നടനോ വില്ലനോ കോമഡിയോ കഥാപാത്രം ഏതുമായിക്കൊള്ളട്ടെ. അതെല്ലാം തന്റെ കൈകളിൽ ഭഭ്രമായിരിക്കുമെന്ന് സണ്ണി ചുരുങ്ങിയ സമയം കൊണ്ട് തന്നെ തെളിയിച്ചുട്ടുമുണ്ട്. സണ്ണി വെയ്ൻ എന്ന നടന്റെ ജീവിതം മാറ്റി മറിച്ചത് സെക്കന്റ്ഷേ എന്ന ചിത്രമാണെന്ന് നിസംശയം പറയാം. സെക്കന്റ് ഷോയിലെ കുരിടി എന്ന കഥാപാത്രത്തിനെ കുറിച്ചുള്ള ഒരു ഹൃദയ സ്പർശിയായ അനുഭവം പങ്കുവെയ്ക്കുകയാണ് സണ്ണി. മാതൃഭൂമി കപ്പടീവിയുടെ ഹാപ്പിനസ്സ് പ്രോജക്ടിലാണ് താരം ഇക്കാര്യം പറഞ്ഞത്.

അമ്മ പൊട്ടിക്കരഞ്ഞു
സണ്ണി വെയ്ൻ തന്റെ സിനിമ ജീവിതം തുടങ്ങുന്നത് സെക്കന്റ്ഷോയിലെ കുരുടി എന്ന കഥാപാത്രത്തിലൂടെയായിരുന്നു. തന്റെ ആദ്യ സിനിമ കണ്ട് അമ്മ പൊട്ടിക്കരയുകയായിരുന്നു. ചിത്രത്തിൽ കുരുടി എന്ന കഥാപാത്രം റോഡിൽ മറിച്ചു കിടക്കുന്ന ഒരു രംഗമുണ്ട്. ആ രംഗം അമ്മയെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. അമ്മ ആ സീൻ കണ്ട് പൊട്ടിക്കരയുകയായിരുന്നു.

എന്താനാണ് മരിക്കാൻ പോയത്
അമ്മയ്ക്ക് അറിയില്ലായിരുന്നു ചിത്രത്തിൽ ഞാൻ മരിക്കുമെന്നുള്ള വിവിരം. സിനിമ കണ്ട് പുറത്തിറങ്ങിയ ശേഷം അമ്മ എന്നോട് ചോദിച്ചു. എന്തിനാണ് മരിക്കാൻ പോയത്. നിങ്ങൾക്ക് അതിനു പകരം വേറെ എന്തെങ്കിലും ചെയ്താൽ പോരാരുന്നോ? നിന്റെ ഡയറക്ടറോട് വെറേ എന്തെങ്കിലും ചെയ്യാൻ പറഞ്ഞൂടാരുന്നോ എന്നും അമ്മ എന്നോട് അന്ന കരഞ്ഞു കൊണ്ട് പറഞ്ഞിരുന്നു.

തിയേറ്ററിൽ നിന്ന് അയ്യോ എന്ന് വിളിച്ചു
അമ്മ മാത്രമല്ല കുരുടി മരിച്ച് കിടക്കുന്നത് കണ്ടപ്പോൾ സങ്കടപ്പെട്ടത്. തിയേറ്ററിനുളളിൽ നിന്നും ഇതേ അനുഭവം തന്നെയാണ് ഉണ്ടായത്. ആ രംഗം കണ്ടപ്പോൾ തിയേറ്ററിൽ നിന്ന് അയ്യോ എന്നൊരു ശബ്ദം ഉയർന്ന് വന്നിരുന്നു. അപ്പോൾ സിനിമ കണ്ട് കൊണ്ടിരുന്ന എന്റെ അമ്മയുടെ ആ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ. ഇന്ന് ഞാൻ ഇവിടെ എത്താൻ കാരണം സെക്കന്റ്ഷോയിലെ കുരുടി എന്ന കഥാപാത്രമാണ്. അത്രയധികം ജനശ്രദ്ധയാണ് തനിയ്ക്ക് ലഭിച്ചതെന്ന് സണ്ണി വെയ്ൻ പറയുന്നു.

വീട്ടിൽ നിന്ന് മികച്ച പിന്തുണ
വീട്ടിൽ നിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. അച്ഛനും അമ്മയും കട്ട സപ്പോട്ടാണ്. ഞാൻ ഇന്ന് ഈ നിലയിൽ എത്താൻ കാരണം അവരാണ്. ഇടയ്ക്ക് അമ്മ ചോദിക്കാറുണ്ട്. നിനക്ക് നല്ല സ്ക്രിപറ്റൊക്കെ ചെയ്തു കൂടെയെന്ന്. ചെറിയ ചിരിയോടു കൂടിയാണ് സണ്ണി വെയ്ൻ ഇക്കാര്യം പറഞ്ഞത്.


Click it and Unblock the Notifications











