ഗൗരി കിഷന് പിറന്നാള്‍ സര്‍പ്രൈസുമായി സണ്ണി വെയ്ന്‍! വൈറല്‍ വീഡിയോ
96 എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ തെന്നിന്ത്യയില്‍ തരംഗമായി മാറിയ നായികയാണ് ഗൗരി കിഷന്‍. വിജയ് സേതുപതിയും തൃഷയും മുഖ്യവേഷത്തില്‍ എത്തിയ ചിത്രത്തിലെ നടിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 96ന് പിന്നാലെ മലയാളം, തെലുങ്ക് ഭാഷകളിലും ഗൗരി അഭിനയിച്ചിരുന്നു. മലയാളത്തില്‍ അനുഗ്രഹീതന്‍ ആന്റണിയാണ് നടിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രം. നവാഗതനായ പ്രിന്‍സ് ജോയി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സണ്ണി വെയ്‌നാണ് നായക വേഷത്തില്‍ എത്തുന്നത്. കോവിഡ് വ്യാപനം കാരണമാണ് സിനിമയുടെ റിലീസ് നീണ്ടുപോയത്,

അതേസമയം ഗൗരി കിഷന്റെ പിറന്നാള്‍ ദിനത്തില്‍ അനുഗ്രഹീതന്‍ ആന്റണി ടീമിന്റെതായി വന്ന സര്‍പ്രൈസ് വീഡിയോ ശ്രദ്ധേയമായി മാറിയിരുന്നു. സിനിമയുടെ ചിത്രീകരണത്തിനിടെ എടുത്ത മനോഹര നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ ഒരു വീഡിയോ ആണ് ഗൗരിയുടെ ജന്മദിനത്തില്‍ പുറത്തുവന്നിരിക്കുന്നത്. സണ്ണി വെയ്ന്‍ ഇന്‍സ്റ്റഗ്രാം പേജിലൂടെ വീഡിയോ പങ്കുവെച്ച് ഗൗരിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.
നേരത്തെ ഇരുവരും ഒന്നിച്ച അനുഗ്രഹീതന്‍ ആന്റണിയിലെ പ്രണയ ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. അരുണ്‍ മുരളീധരന്റെ സംഗീതത്തില്‍ കെഎസ് ഹരിശങ്കര്‍ പാടിയ കാമിനി എന്നു തുടങ്ങുന്ന പാട്ടാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നത്. സംഗീതത്തിനും പ്രണയത്തിനും കുടുംബ ബന്ധങ്ങള്‍ക്കുമെല്ലാം പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രമാണിത്. സണ്ണിക്കും ഗൗരിക്കുമൊപ്പം സിദ്ധിഖ്, ഇന്ദ്രന്‍സ്, സുരാജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ്, ഷൈന്‍ ടോം ചാക്കോ, മാലാ പാര്‍വതി, മുത്തുമണി, മണികണ്ഠന്‍ ആചാരി, ജാഫര്‍ ഇടുക്കി, തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
ജിഷ്ണു എസ് രമേഷ്, അശ്വിന്‍ പ്രകാശ് എന്നിവരുടെ കഥയ്ക്ക് നവീന്‍ ടി മണിലാല്‍ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. തൊടുപുഴയിലും പരിസര പ്രദേശങ്ങളിലുമായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്. ശെല്‍വകുമാര്‍ എസ് ഛായാഗ്രഹണവും അപ്പു ഭട്ടതിരി എഡിറ്റിങ്ങും ചെയ്തിരിക്കുന്നു. അരുണ്‍ മുരളീധരനാണ് സിനിമയ്ക്കു വേണ്ടി സംഗീതവും പശ്ചാത്തല സംഗീവും ഒരുക്കിയിരിക്കുന്നത്. ഒരു ഫീല്‍ഗുഡ് ചിത്രമായിരിക്കുമെന്ന സൂചന നല്‍കിയാണ് അനുഗ്രഹീതന്‍ ആന്റണി അണിയറയില്‍ ഒരുങ്ങുന്നത്. ലക്ഷ്യ എന്റര്‍ടെയ്ന്‍മെന്‍സിന്റെ ബാനറില്‍ എം ഷിജിത്താണ് സിനിമ നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications