സണ്ണി വെയിനിന്റെ ഫ്രഞ്ചു വിപ്ലവത്തിലെ നായിക ആരാണെന്നോ?
യുവനടന്‍ സണ്ണി വെയിന്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ഫ്രഞ്ചു വിപ്ലവം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ മാ യൗ എന്ന ചിത്രത്തില്‍ മഞ്ജു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ആര്യയാണ് ചിത്രത്തിലെ നായിക. ഒരു ഗ്രാമത്തെ ചുറ്റിപറ്റി നടക്കുന്ന ചിത്രത്തില്‍ സണ്ണി വെയിനും നായിക മഞ്ജുവും നാടന്‍ വേഷത്തിലാണ് അഭിനയിക്കുന്നത്.
ഗ്രാമീണ സുന്ദരിയായാണ് ചിത്രത്തില്‍ ആര്യ പ്രത്യക്ഷപ്പെടുന്നത്. സണ്ണി വെയിന്‍ ഒരു പാചകക്കാരന്റെ വേഷത്തിലും ചിത്രത്തില്‍ അഭിനയിക്കും. പാചകക്കാരനായ സണ്ണി വെയിനിന്റെയും സുഹൃത്തുക്കളുടെയും ഒരു കോമിക് എന്റര്‍ടെയിന്‍മെന്റായിരിക്കും ചിത്രമെന്നാണ് അറിയുന്നത്. 90കളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്. അക്കാലത്ത പ്രധാന സംഭവങ്ങളും ചിത്രത്തില്‍ ഉള്‍പ്പെടുത്തുന്നുണ്ട്.

ചെമ്പന്‍ ജോസ്, ലാല്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുവെന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. ഉണ്ണിമായ, ശശി കലിംഗ എന്നിവര്‍ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ആലുവായിലും മഞ്ജലിയിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിങ്. മ്യൂസികിന് ഏറെ പ്രാധാന്യം നല്‍കിയായിരിക്കും ചിത്രം നിര്‍മ്മിക്കുന്നതെന്നും കേള്‍ക്കുന്നുണ്ട്.

സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയാണ് സണ്ണി വെയിനിന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആട് രണ്ടാം ഭാഗത്തിലാണ് സണ്ണി വെയിന്‍ അവസാനമായി അഭിനയിച്ചത്. പോക്കിരി സൈമണ്‍, അവളുടെ രാവുകള്‍, അലമാര എന്നിവയാണ് 2017ലെ സണ്ണി വെയിനിന്റെ മറ്റ് ചിത്രങ്ങള്‍.


Click it and Unblock the Notifications