നസ്രിയയുടെ ഗാനത്തിന് ചുവടുവച്ച് സണ്ണി വെയിന്റെ ഭാര്യ!! വീഡിയോ വൈറലാകുന്നു...
നടൻ സണ്ണി വെയ്നും രഞ്ജിനിയ്ക്കും ആശംസകൾ നേർന്ന് മലയാള സിനിമ ലോകം ഒന്നടങ്കം രംഗത്തെത്തിയിരുന്നു. നേരിട്ടും അല്ലാതേയും താരങ്ങൾ തങ്ങളുടെ ആശംസകൾ അറിയിച്ചിരുന്നു . രഞ്ജിനിയും ചെറിയൊരു താരമാണ്. ഡാൻസ് റിയാലിറ്റി ഷോകളിൽ രഞ്ജിനി സജീവമായിരുന്നു. അതുകൊണ്ട് തന്നെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് രഞ്ജിനി സുപരിചിതമാണ്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് രഞ്ജിനിയുടെ ഡാൻസ് വീഡിയോയാണ്.ഫഹദ് ഐശ്വര്യ ലക്ഷ്മി കേന്ദ്രകപാത്രത്തെ അവതരിപ്പിച്ച വരത്തനിലെ ഗാനത്തിലാണ് രഞ്ജിനിയും സംഘവും ചുവട് വയ്ക്കുന്നത്. നസ്രിയ ആലപിച്ച ഗാനമായിരുന്നു ഇവർ തിരഞ്ഞെടുത്തത്. സോഷ്യൽ മീഡിയയിൽ രഞ്ജിയുടേയും കൂട്ടരുടേയും നൃത്തം വൈറലായിട്ടുണ്ട്.
ബുധനാഴ്ച രാവിലെ6 മണിക്കായിരുന്നു സണ്ണി വെയ് ന്റേയും രഞ്ജിനിയുടേയും വിവാഹം. വളരെ ലളിതമായിട്ടുള്ള വിവാഹ ചടങ്ങുകളായിരുന്നു. കുട്ടിക്കാലം മുതലെ അടുത്ത സുഹൃത്തുക്കളായിരുന്നു രഞ്ജിനിയും സണ്ണിയും. താര വിവാഹത്തിന് ദീലീപ് ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തിരുന്നു.


Click it and Unblock the Notifications