പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 24 മണിക്കൂറും സണ്ണി വെയ്ന്‍! ജന്മനാട്ടിലും സജീവം
പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എല്ലായിടത്തും ഊര്‍ജ്ജിതമായി നടന്നുകൊണ്ടിരിക്കുകാണ്. സിനിമാ താരങ്ങള്‍ അടക്കമുളളവരെല്ലാം എപ്പോഴും രക്ഷാ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. അധികപേരും സോഷ്യല്‍ മീഡിയയിലൂടെ അറിയിപ്പുകളും ബോധവല്‍ക്കരണവുമായി എത്തുമ്പോള്‍ മറ്റുളളവര്‍ ദുരിതാശ്വാസ കേന്ദ്രങ്ങളിലെല്ലാം നേരിട്ട് എത്തുന്നുമുണ്ട്. ജന്മനാടായ വയനാട്ടിലാണ് സണ്ണി വെയന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നത്.

ഇത്തവണ മഴ എറ്റവും കൂടുതല്‍ ബാധിച്ച കേരളത്തിലെ ഒരു ജില്ല വയനാടാണ്. വെളളപ്പൊക്കവും ഉരുള്‍പൊട്ടലുമെല്ലാം വന്ന് ദുരിതത്തിലായിരിക്കുകയാണ് വയനാട്ടുകാര്‍. ഇതിനിടെയാണ് ജനങ്ങള്‍ക്കൊപ്പം ചേര്‍ന്ന് നിന്ന് സണ്ണി വെയ്ന്‍ പ്രവര്‍ത്തിക്കുന്നത്. തനിക്ക് പറ്റുന്ന സഹായങ്ങള്‍ എല്ലാം ചെയ്തുകൊണ്ട് നടന്‍ ഇപ്പോള്‍ ജന്മനാട്ടിലാണ് ഉളളത്.
സണ്ണി വെയ്ന്‍ നേതൃത്വം നല്‍കുന്ന ഒരു സംഘം ഏതു സമയത്തും ഏതു സഹായത്തിനും വയനാട്ടില്‍ വിളിപ്പുറത്തുണ്ടെന്നാണ് അറിയുന്നത്. സിനിമാ ത്തിരക്കുകള്‍ എല്ലാ മാറ്റിവെച്ചുകൊണ്ടാണ് സണ്ണി വെയ്ന്‍ നാടിന് വേണ്ടി ഇറങ്ങിയിരിക്കുന്നത്.
സോഷ്യല്‍ മീഡിയ വഴിയും നടന്‍ സജീവമായി രംഗത്തുണ്ട്. പുതിയ അറിയിപ്പുകളും ബോധവല്‍ക്കരണവുമെല്ലാം സമൂഹ മാധ്യമങ്ങളിലെ വിവിധ അക്കൗണ്ടുകള്‍ നടന്‍ പങ്കുവെക്കുന്നുണ്ട്.


Click it and Unblock the Notifications











