»   »  ലൊക്കേഷനില്‍ ജയറാമിനെ മോഹന്‍ലാല്‍ എന്നു വിളിക്കുന്ന സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ?? കാരണം ??

ലൊക്കേഷനില്‍ ജയറാമിനെ മോഹന്‍ലാല്‍ എന്നു വിളിക്കുന്ന സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ?? കാരണം ??

By: Nihara
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ അതുല്യ പ്രതിഭ പത്മശ്രീ ഭരത് മോഹന്‍ലാലിനെ നായകനാക്കി സ്ഥിരമായി സിനിമ ചെയ്തിരുന്ന സംവിധായകന്‍. കുടുംബ പ്രേക്ഷകരുടെ ഇഷ്ട തോഴന്‍. കൃത്യമായ ഇടവേളകളില്‍ മോഹന്‍ലാലിനെ വെച്ച് ചിത്രം ചെയ്യാറുണ്ട്. ഇവരൊരുമിച്ച ചിത്രങ്ങളെല്ലാം പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്.

പതിവുനായകനില്‍ നിന്നും മാറി ജയറാമിനെ നായകനാക്കി ചിത്രം ചെയ്തപ്പോഴാണ് സംവിധായകന്‍ സ്ഥിരമായി മോഹന്‍ലാല്‍ എന്ന് ജയറാമിനെ വിളിച്ചു തുടങ്ങിയത്. ഗാനരചനയില്‍ തുടങ്ങിയ സത്യന്‍ അന്തിക്കാട് പിന്നീടാണ് സ്വതന്ത്യ സംവിധായകനായി അരങ്ങേറിയത്. കുടുംബ പ്രേക്ഷകരെ ലക്ഷ്യമാക്കിയാണ് ഓരോ സിനിമയും ചെയ്യുന്നത്.

സത്യന്‍ ലാല്‍ കൂട്ടുകെട്ട്

പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള കൂട്ടുകെട്ടാണ് സത്യന്‍ അന്തിക്കാട് മോഹന്‍ലാല്‍ . ഇവര്‍ ഒരുമിച്ചപ്പോഴൊക്കെ ഹിറ്റ് സിനിമകള്‍ പിറവിയെടുത്തിട്ടുമുണ്ട്. 1984 ല്‍ അപ്പുണ്ണിയിലൂടെയാണ് ഈ കൂട്ടുകെട്ട് തുടങ്ങിയത്. 1989 ലെ വരവേല്‍പ്പ്് വരെ കൃത്യമായ ഇടവേളകളില്‍ ചിത്രവുമായി ഇരുവരും എത്തിയിരുന്നു.

മോഹന്‍ലാലിന് ശേഷം ജയറാമിനെ നായകനാക്കി

സിനിമാ തിരക്കുകളില്‍ നിന്നും മാറി മോഹന്‍ലാലിനെ ലഭിക്കാത്തതിനെത്തുടര്‍ന്നാണ് ജയറാമിനെ നായകനാക്കി സത്യന്‍ അന്തിക്കാട് ചിത്രങ്ങള്‍ ചെയ്യാന്‍ തുടങ്ങിയത്. പിന്നീട് ആ കൂട്ടുകെട്ട് മറ്റൊരു ഹിറ്റ് ജോഡിയായി മാറുകയായിരുന്നു.

മോഹന്‍ലാലിനെ ആലോചിച്ച്

ജയറാമിനെ നായകനാക്കി ഓരോ സിനിമ ഇറങ്ങുമ്പോഴും പ്രേക്ഷകര്‍ ചോദിച്ചിരുന്ന രസകരമായ ഒരു കാര്യമുണ്ടായിരുന്നു. മോഹന്‍ലാലിനെ മനസ്സില്‍ കണ്ടാണോ ചിത്രം ഒരുക്കിയതെന്നായിരുന്നു പ്രേക്ഷകര്‍ക്ക് അറിയേണ്ടിയിരുന്നത്.

മനസ്സില്‍ തെളിയുന്ന മുഖം

ഏത് സിനിമയെക്കുറിച്ച് ആലോചിക്കുമ്പോഴും മനസ്സില്‍ ആദ്യം തെളിയുന്നത് മോഹന്‍ലാലിന്റെ മുഖമായിരുന്നു. അത്രയ്ക്ക് മികച്ച കെമിസ്ട്രിയാണ് ഇവര്‍ക്കിടയില്‍ വര്‍ക്കൗട്ട് ചെയ്തിരുന്നത്. ജയറാമാണ് നായകനെങ്കില്‍ പോലും ലൊക്കേഷനില്‍ മോഹന്‍ലാലിനെ വിളിച്ചു പോവുമായിരുന്നു.

English summary
The Super Hit Director Who Calls Jayaram As Mohanlal In Location.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam