ചെന്നൈ സൂപ്പര്‍ കിങ്‌സ് നയന്‍താരയെ ഒഴിവാക്കുന്നു
ഐപില്‍ ക്രിക്കറ്റ് മേളയില്‍ ഒരു താരത്തിനായ് ഏറ്റവും കൂടുതല്‍ തുക മുടക്കിയ ടീമെന്ന ഖ്യാതി ചെന്നൈ സൂപ്പര്‍ കിങ്‌സിനായിരുന്നു.
ടീം ക്യാപ്‌റ്റന്‍ ധോണിയെ ആറു കോടി മുടക്കി വാങ്ങിയ ചെന്നൈ രാജാക്കന്മാര്‍ ഇതിനൊപ്പം ഏറ്റവും വിലയേറിയ ദക്ഷിണേന്തന്‍ നടിയെ ബ്രാന്‍ഡ് അംബാസിഡറാക്കി നിയമിച്ചുവെന്ന പെരുമയും സ്വന്തമാക്കിയിരുന്നു.
മലയാള സിനിമയില്‍ നിന്നും ദക്ഷിണേന്ത്യന്‍ നടിയെന്ന ലേബലിലേക്ക് ഉയര്‍ന്ന നയന്‍സിനെയായിരുന്നു ചെന്നൈ കിങ്‌സ് പൊന്നും വിലയ്‌ക്കെടുത്തിരുന്നത്.
എന്നാലിപ്പോള്‍ നയന്‍താരയെ ബ്രാന്‍ഡ് അംബാസിഡര്‍ പദവിയില്‍ നിന്നും നീക്കം ചെയ്യാന്‍ ചെന്നൈ കിങ്‌സ് അധികൃതര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍.
സിനിമാരംഗത്തുള്ള നയന്‍താരയുടെ തിരക്കുകളാണ് കിങ്‌സ് അധികൃതരെ ഇത്തരമൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചിരിയ്‌ക്കുന്നത്. വിവിധ ദക്ഷിണേന്ത്യന്‍ ഭാഷകളിലായി അഭിനയിച്ചു കൊണ്ടിരിയ്‌ക്കുന്ന നയന്‍സിന്റെ തിരക്കുകള്‍ ടീമുമായുള്ള കരാര്‍ നടപ്പാക്കാന്‍ തടസ്സങ്ങള്‍ സൃഷ്ടിയ്‌ക്കുമെന്ന് ടീം അധികൃതര്‍ പറയുന്നു.
കഴിഞ്ഞ ദിവസം നടന്ന ചെന്നൈയില്‍ നടന്ന സൂപ്പര്‍ കിങ്‌സിന്റെ പ്രഥമ മത്സരം കാണാനായി നയന്‍സ് എത്തിയിരുന്നില്ല. തുടര്‍ച്ചയായ ഷൂട്ടിംഗിനിടെയുണ്ടായ തളര്‍ച്ച മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാലായിരുന്നു ഇത്.
ഇതിനു മുമ്പ് ടീമിന്റെ ആദ്യ ഔദ്യോഗിക പരിപാടിയിലും നയന്‍സിന് പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.
കിങ്‌സിന്റെ ആദ്യ മത്സര ദിനത്തില്‍ ആരാധകരെ ഇളക്കി മറിച്ച ഇളയദളപതി വിജയ് മാത്രം ബ്രാന്‍ഡ് അംബാസിഡര്‍ പദവിയില്‍ തുടരട്ടെയെന്നാണ് ടീം അധികൃതര്‍ ഇപ്പോള്‍ തീരുമാനിച്ചിരിയ്‌ക്കുന്നത്.


Click it and Unblock the Notifications