»   » മോഹന്‍ലാല്‍ തെന്നിന്ത്യന്‍ സുന്ദരി സമാന്തയെ സ്വീകരിക്കുമോ?

മോഹന്‍ലാല്‍ തെന്നിന്ത്യന്‍ സുന്ദരി സമാന്തയെ സ്വീകരിക്കുമോ?

Posted By:
Subscribe to Filmibeat Malayalam

നമ്മുടെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ ഇപ്പോള്‍ എവിടെയാണ്. മോഹന്‍ലാലിനെ മലയാള ചലച്ചിത്ര ലോകം കൈവിട്ടോ..? ഇങ്ങനെ പറയാന്‍ കാരണവുമുണ്ട്, മോഹന്‍ലാല്‍ ഇപ്പോല്‍ തെലുങ്ക് ചിത്രങ്ങളുടെ തിരക്കിലാണ്. പുതിയ വര്‍ഷം മോഹന്‍ലാല്‍ അഭിനയിക്കുന്നത് രണ്ട് തെലുങ്ക് ചിത്രങ്ങളിലാണ്. അതും തെന്നിന്ത്യന്‍ സുന്ദരി സമാന്തയോടൊപ്പം.

പുതിയ വര്‍ഷം പുതിയ തീരുമാനങ്ങള്‍ എന്ന നിലയിലാണോ ലാല്‍ തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിക്കുന്നത് എന്നുള്ള ചോദ്യങ്ങളാണ് ആരാധകര്‍ക്കിടയില്‍ നിന്നുയരുന്നത്. എങ്കിലും മലയാളികള്‍ നമ്മുടെ ലാലേട്ടനെ അങ്ങനെ വിട്ടു കൊടുക്കില്ലല്ലോ. മനമന്താ, ജനതാ ഗരാഷ് എന്നിവയാണ് മോഹന്‍ലാലിന്റെ തെലുങ്ക് ചിത്രങ്ങള്‍.

മോഹന്‍ലാലിനെ മലയാളം കൈവിട്ടോ? താരം തെലുങ്കിലേക്ക് പോകാന്‍ കാരണം?

പുതുവര്‍ഷം മോഹന്‍ലാല്‍ തെലുങ്ക് ചിത്രങ്ങളുടെ തിരക്കിലാണത്രേ. രണ്ട് തെലുങ്ക് ചിത്രങ്ങളിലാണ് താരം അഭിനയിക്കുന്നത്.

മോഹന്‍ലാലിനെ മലയാളം കൈവിട്ടോ? താരം തെലുങ്കിലേക്ക് പോകാന്‍ കാരണം?

മനമന്താ, ജനതാ ഗരാഷ് എന്നിവയാണ് മോഹന്‍ലാലിന്റെ തെലുങ്ക് ചിത്രങ്ങള്‍. ജനതാ ഗരാഷ് എന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ സുന്ദരി സമാന്തയാണ് മോഹന്‍ലാലിന്റെ നായിക ആവുക എന്നും പറയുന്നു. എന്നാല്‍,ലാലിന്റെ നായികയാകുന്നത് സമാന്തയാണോയെന്നത് സ്ഥിരീകരിച്ചിട്ടില്ല.

മോഹന്‍ലാലിനെ മലയാളം കൈവിട്ടോ? താരം തെലുങ്കിലേക്ക് പോകാന്‍ കാരണം?

രണ്ട് നായികമാരാണ് ചിത്രത്തില്‍ ഉണ്ടാവുക. സമാന്തയോടൊപ്പം എത്തുന്ന മറ്റൊരു നായിക നമ്മുടെ മലയാളി താരം നിത്യാ മേനോന്‍ ആണെന്നും കേല്‍ക്കുന്നു.

മോഹന്‍ലാലിനെ മലയാളം കൈവിട്ടോ? താരം തെലുങ്കിലേക്ക് പോകാന്‍ കാരണം?

മോഹന്‍ലാല്‍ 21 വര്‍ഷങ്ങള്‍ക്കുശേഷമാണ് തെലുങ്കിലേക്ക് പോകുന്നത്. 1994ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഗാണ്ഡീവം എന്ന തെലുങ്ക് ചിത്രത്തില്‍ ലാല്‍ അഭിനയിച്ചിരുന്നു. എന്നാല്‍, ഒരു പാട്ടില്‍ മാത്രമായിരുന്നു പ്രത്യക്ഷപ്പെട്ടത്. അഭിനയത്തില്‍ അഗ്രഗണ്യനായ മോഹന്‍ലാല്‍ തന്നെയാണോ തെലുങ്ക് ചിത്രത്തിലും ഡബ്ബ് ചെയ്യുക എന്നാണ് ആരാധകരുടെ ചോദ്യം. ലാലിന് തെലുങ്ക് സംസാരിക്കാന്‍ അറിയാമോ?

മോഹന്‍ലാലിനെ മലയാളം കൈവിട്ടോ? താരം തെലുങ്കിലേക്ക് പോകാന്‍ കാരണം?

ചന്ദ്രശേഖര്‍ യേലട്ടി സംവിധാനം ചെയ്യുന്ന മനമന്തായും, കൊറട്ടലാ ശിവ സംവിധാനം ചെയ്യുന്ന താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ജനതാ ഗരാഷും തിയറ്ററില്‍ എത്തുന്നത് കാത്തിരിക്കാന്‍ മലയാളികളുമുണ്ട്.

മോഹന്‍ലാലിനെ മലയാളം കൈവിട്ടോ? താരം തെലുങ്കിലേക്ക് പോകാന്‍ കാരണം?

വളരെയധികം അഭിനയ പ്രാധാന്യമുള്ള ഒരു പ്രധാന വേഷമാണ് ജനതാ ഗരാഷ് എന്ന ചിത്രത്തില്‍ മോഹന്‍ലാലിന് ലഭിച്ചിരിക്കുന്നത് എന്നാണ് പറയുന്നത്. മലയാളത്തിലും തമിഴിലും ഹിന്ദിയിലും ആരാധകരെ കൈയ്യിലെടുത്ത നമ്മുടെ ലാലേട്ടന്‍ തെലുങ്കിലും തകര്‍ക്കുമെന്നാണ് പ്രതീക്ഷ.

ഇന്ത്യയിലെ നമ്പര്‍ വണ്‍ മൂവി പോര്‍ട്ടല്‍

മലയാളം ഫില്‍മി ബീറ്റ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
super star mohanlal upcoming telugu movie in the new year. the movie janatha garage that will reportedly be having two heroines has news that actress samantha could be appearing alongside samantha.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam