വേറിട്ട ലുക്കില്‍ സുരേഷ് ഗോപി, പിറന്നാള്‍ സ്‌പെഷലായി എസ്ജി 251 ക്യാരക്ടര്‍ പോസ്റ്റര്‍
തിരിച്ചുവരവില്‍ കൈനിറയെ സിനിമകളുമായി മലയാളത്തില്‍ മുന്നേറുന്ന താരമാണ് സുരേഷ് ഗോപി. വരനെ ആവശ്യമുണ്ട് സിനിമയിലൂടെയാണ് ഒരിടവേളയ്ക്ക് ശേഷം നടന്‍ സജീവമായത്. സിനിമ വിജയമായതോടെ മാസ് ആക്ഷന്‍ ചിത്രങ്ങളും നടന്‌റെതായി അണിയറയില്‍ ഒരുങ്ങുന്നു. അതേസമയം സുരേഷ് ഗോപിയുടെ 63ാം പിറന്നാളിന് മുന്നോടിയായി സൂപ്പര്‍ താരത്തിന്‌റെ 251ാമത് സിനിമയുടെ ക്യാരക്ടര്‍ ലുക്ക് പുറത്തുവന്നിരിക്കുകയാണ്. നരച്ച താടിയുമായി ഒരു വാച്ച് മെക്കാനിക്കായി മാസ് ലുക്കിലാണ് പോസ്റ്ററില്‍ സുരേഷ് ഗോപിയെ കാണിക്കുന്നത്.

മമ്മൂട്ടി, മോഹന്‍ലാല്‍. ദിലീപ്, പൃഥ്വിരാജ് ഉള്‍പ്പെടെയുളള താരങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് സുരേഷ് ഗോപി ചിത്രത്തിന്‌റെ പോസ്റ്റര്‍ വന്നത്. ആക്ഷന്‍ സൂപ്പര്‍ സ്റ്റാറിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് മിക്കവരും എത്തിയത്. എസ് ജി 251 എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്. മാസ് ആക്ഷന്‍ ചിത്രമാണെന്ന സൂചനകള്‍ നല്‍കികൊണ്ടാണ് ചിത്രത്തിന്‌റെ പോസ്റ്റര്‍ ഇറങ്ങിയിരിക്കുന്നത്. രാഹുല്‍ രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന സിനിമ എത്തിറിയല്‍ എന്റര്‍ടെയ്ന്‍മെന്റ്‌സാണ് നിര്‍മ്മിക്കുന്നത്.
ഗ്ലാമറസ് ആന്‍ഡ് സ്റ്റൈലിഷ് ലുക്കില്‍ നടി ഇഷ ഗുപ്ത, ചിത്രങ്ങള്‍ കാണാം
Recommended Video
സമീന്‍ സലീം തിരക്കഥ ഒരുക്കുന്നു. സുരേഷ് ഗോപി ചിത്രത്തിലെ മറ്റു താരങ്ങളെ കുറിച്ചുളള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. അതേസമയം കാവല്‍, ഒറ്റക്കൊമ്പന്‍ തുടങ്ങിയവയും സുരേഷ് ഗോപിയുടെ പുതിയ സിനിമകളാണ്. നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന കാവലിന്‌റെ ചിത്രീകരണം നേരത്തെ പൂര്‍ത്തിയായിരുന്നു. നവാഗതനായ മാത്യൂ തോമസാണ് ഒറ്റക്കൊമ്പന്‍ സംവിധാനം ചെയ്യുന്നത്. മുളകുപാടം ഫിലിംസിന്‌റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം ചിത്രം നിര്‍മ്മിക്കുന്നു. മാസ് ചിത്രങ്ങളായി തന്നെയാണ് കാവലും ഒറ്റക്കൊമ്പനും അണിയറയില്‍ ഒരുങ്ങുന്നത്.


Click it and Unblock the Notifications