സൂര്യയ്‌ക്കെതിരെ അനില്‍ കപൂര്‍ നിയമനടപടിക്കൊരുങ്ങുന്നു

By Aswathi

ഒരു ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ മറ്റൊരു കോളിവുഡ് സൂപ്പര്‍ സ്റ്റാറിനെതിരെ നിയമ നടപടിയ്‌ക്കൊരുങ്ങുന്നു. ബോളിവുഡ് താരം അനില്‍ കപൂറാണ് തമിഴകത്തിന്റെ യുവ സൂപ്പര്‍സ്റ്റര്‍ സൂര്യയ്‌ക്കെതിരെ നിയമ നടപടിക്കൊരുങ്ങുന്നത്.

മനം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വിക്രം കുമാര്‍ സൂര്യയെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യുന്നുണ്ട്. എ ആര്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വ്വഹിയ്ക്കുന്നതിത്രത്തിന് 24 എന്നാണ് താത്കാലികമായി നല്‍കിയിരിക്കുന്ന പേര്. ഇതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

anil-kapoor-surya

24 എന്ന അമേരിക്കന്‍ ടീവി സീരിയലിന്റെ റീമേക്ക് അവകാശം നേരത്തെ താന്‍ സ്വന്തമാക്കിയതാണെന്ന് പറഞ്ഞുകൊണ്ടാണ് അനില്‍ കപൂര്‍ സൂര്യയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

സൂര്യ നായകനാകുന്ന ചിത്രത്തിന്റെ പേരും ലോഗോയും ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്കും ഒക്കെ തന്റെ 24 എന്ന ടെലിവിഷന്‍ പരിപാടിയുമായി സാമ്യമുണ്ടെന്ന് അനില്‍ കപൂര്‍ പറയുന്നു. കളേര്‍സ് ടിവിയില്‍ ഈ പരിപാടിയുടെ ആദ്യ സീസണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയതാണത്രെ.

സൂര്യയുടെ 2ഡി എന്റര്‍ടൈന്‍മെന്റാണ് 24 എന്ന താത്കാലിക പേര് നല്‍കിയ ചിത്രം നിര്‍മിയ്ക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് അനില്‍ കപൂര്‍ സൂര്യയോട് സംസാരിച്ചെന്നാണ് അറിയുന്നത്. ചിത്രത്തിന്റെ പേരും ലോഗയും എത്രയും പെട്ടന്ന് മാറ്റിയില്ലെങ്കില്‍ താന്‍ നിയമ നടപടിയ്‌ക്കൊരുങ്ങുമെന്ന് അനില്‍ കപൂര്‍ അറിയിച്ചിട്ടുണ്ടത്രെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X