ജൂലൈയില്‍ താരയുദ്ധം
ജൂലൈ നാലിന് ചിത്രം റിലീസ് ചെയ്ത് വിജയിപ്പിക്കുക വഴി മലയാള സിനിമാലോകത്ത് നിലനിന്ന ഒരു അന്ധവിശ്വാസം തിരുത്തിയതിന്റെ ക്രെഡിറ്റ് ദിലീപിനാണ്. ജൂലൈ നാല് എന്ന ദിലീപിന്റെ ചിത്രം പരാജയപ്പെട്ടുവെങ്കിലും ആ വിശ്വാസം അതിനകം തിരുത്തപ്പെട്ടിരുന്നു.
മണ്‍സൂണ്‍ കാലത്ത് സിനിമകള്‍ വിജയിക്കില്ലെന്ന വിശ്വാസമാണ് 2001 ല്‍ ഈ പറക്കുംതളികയെന്ന ചിത്രത്തിന്റെ റിലീസോടെ ദിലീപ് തകര്‍ത്തത്. തൊട്ടടുത്ത വര്‍ഷം മീശ മാധവനും അതിനു പിന്നാലെ സിഐഡി മൂസയും തീയേറ്ററുകളില്‍ നിന്ന് കൊയ്തു വാരിയതോടെ മണ്‍സൂണ്‍കാലത്ത് സിനിമ റിലീസ് ചെയ്യാന്‍ സിനിമാക്കാര്‍ മുന്നോട്ടു വന്നു.
ആ വരവ് ഒരു താരയുദ്ധത്തിലെത്തുന്നത് ഈ വര്‍ഷം ജൂലൈയിലാണ്. വമ്പന്‍ ചിത്രങ്ങളുടെ ഒരു നിര തന്നെ തീയേറ്ററിലെത്താന്‍ കാത്തിരിക്കുകയാണ് ഈ ജൂലൈയില്‍. തീയേറ്ററുകള്‍ പ്രകമ്പനം കൊളളുന്ന ഒരു നക്ഷത്രയുദ്ധത്തിന് മലയാള സിനിമ സാക്ഷ്യം വഹിക്കാനൊരുങ്ങുന്നു.
അമ്മയുടെ ബ്രഹ്മാണ്ഡ ചിത്രം ട്വെന്റി ട്വെന്റി തീയേറ്ററിലെത്തുന്നത് ജൂലൈ മാസത്തിലാണ്. 118 തീയേറ്ററുകളിലാണ് ഈ ചിത്രം റിലീസ് ചെയ്യുക. ജൂലൈ മാസത്തിന്റെ സിനിമാ ജാതകം തിരുത്തിയ ദിലീപ് തന്നെ ട്വെന്റി ട്വെന്റിയുടെ നിര്‍മ്മാതാവായത് എടുത്തു പറയേണ്ട യാദൃശ്ചിതക തന്നെ.
മമ്മൂട്ടിയുടെ രണ്ടു വമ്പന്‍ ചിത്രങ്ങള്‍, വന്ദേമാതരവും പരുന്തും ജൂലൈ മാസത്തിലാണ് റിലീസ് ചെയ്യുന്നത്. മോഹന്‍ലാലിന്റെ മാടമ്പി, പ്രിഥ്വിരാജിന്റെ വണ്‍വേ ടിക്കറ്റ്, സുരേഷ് ഗോപിയുടെ ലാപ് ടോപ്പ്, കമലിന്റെ മിന്നാമിന്നിക്കൂട്ടം, ഇതിനൊക്കെ പുറമേ രജനിയുടെ കുചേലനും പ്രത്യക്ഷപ്പെടുന്നത് ജൂലൈ മാസത്തില്‍ തന്നെ.
അടുത്ത പേജില്‍


Click it and Unblock the Notifications