ജൂലൈയില്‍ താരയുദ്ധം
ഏറെക്കാലത്തിനു ശേഷമാണ് രണ്ടു മമ്മൂട്ടി ചിത്രങ്ങള്‍ പരസ്പരം മത്സരിക്കാനെത്തുന്നത്. യവനിക എന്ന മലയാള ചിത്രത്തിന്റെ നിര്‍മ്മാതാവ് ഹെന്‍റി വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തില്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് വന്ദേമാതരം. മലയാളം, തമിഴ് ഭാഷകളില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും. 14 കോടിയാണ് ഈ ചിത്രത്തിന്റെ മുതല്‍മുടക്കെന്നറിയുന്നു.
തമിഴ് ആക്ഷന്‍ ഹീറോ അര്‍ജുന്‍ ആദ്യമായി മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്ന ചിത്രമാണ് വന്ദേമാതരം. പ്രേക്ഷകരെ അമ്പരപ്പിക്കുന്ന വമ്പന്‍ സെറ്റുകളില്‍ ഏറ്റവും പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്.
തുറുപ്പു ഗുലാനു ശേഷം മമ്മൂട്ടിയുടെ നായികയായി തമിഴ് നടി സ്നേഹ പ്രത്യക്ഷപ്പെടുന്ന ചിത്രമാണ് വന്ദേമാതരം. പ്രേക്ഷകരെ ഹരം കൊളളിക്കാന്‍ സ്നേഹയുടെ അതിമനോഹരമായ ഗ്ലാമര്‍ രംഗങ്ങള്‍ ഈ ചിത്രത്തില്‍ ചേര്‍ത്തിട്ടുണ്ട്.
അമ്മക്കിളിക്കൂട്, വര്‍ഗം എന്നീ ചിത്രങ്ങള്‍ക്കു ശേഷം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പരുന്ത്. മമ്മൂട്ടിയുടെ പലിശക്കാരന്‍ പരുന്ത് പുരുഷോത്തമനെ കാണാന്‍ ആരാധകര്‍ അക്ഷമരായി കാത്തിരിക്കുകയാണ്.
ടി എ റസാഖിന്റെ തൂലികയാണ് പരുന്തു പുരുഷുവിന് ജന്മം നല്‍കുന്നത്. ഒട്ടേറെ പ്രത്യേകതകളുളള കഥാപാത്രമായിരിക്കും പരുന്തു പുരുഷുവെന്നാണ് അണിയറയില്‍ കേള്‍ക്കുന്നത്. യുവനടി റോമയാണ് ഈ ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയാകുന്നത്. നയന്‍താരയെയാണ് ആദ്യം നായികയായി പരിഗണിച്ചിരുന്നത്.
അടുത്ത പേജില്‍


Click it and Unblock the Notifications