ജൂലൈയില്‍ താരയുദ്ധം

By Staff

മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന മാടമ്പിയ്ക്കുമുണ്ട് പ്രത്യേകതകള്‍ ഏറെ. മനസില്‍ നന്മയുളള പലിശക്കാരനായി മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്ന ചിത്രവും ഈ ജൂലൈയില്‍ തന്നെയാണ് റിലീസ് ചെയ്യുന്നത്. ഒരേ മേഖലയിലെ രണ്ടു കഥാപാത്രങ്ങളായി മോഹന്‍ലാലും മമ്മൂട്ടിയും പ്രത്യക്ഷപ്പെടുന്ന ചിത്രം ഒരുമിച്ച് റിലീസ് ചെയ്യുന്നതും ആദ്യ സംഭവമായിരിക്കാം.

ഏത് പലിശക്കാരനെയാണ് പ്രേക്ഷകന്‍ സ്വീകരിക്കുന്നതെന്ന് കണ്ടു തന്നെ അറിയേണ്ടിയിരിക്കുന്നു. പരുന്തു പുരുഷുവിന് കൗമാരക്കാരി റോമ നായികയാകുമ്പോള്‍ കാവ്യാ മാധവനാണ് മാടമ്പിയുടെ നായിക.

ഏറ്റവും ഒടുവില്‍ മമ്മൂട്ടി മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഏറ്റുമുട്ടിയപ്പോള്‍ വിജയം മമ്മൂട്ടിക്കൊപ്പമായിരുന്നു. അണ്ണന്‍ തമ്പിയും ഇന്നത്തെ ചിന്താവിഷയവും തമ്മില്‍ പടവെട്ടിയപ്പോള്‍ റെക്കോര്‍ഡ് കളക്ഷനോടെ മമ്മൂട്ടി മോഹന്‍ലാലിനെ ബഹുദൂരം പിന്നിലാക്കി.

ജൂലൈ മാസത്തില്‍ രണ്ടു മമ്മൂട്ടി ചിത്രങ്ങളുമായി പോരടിക്കുന്നത് ഒരു ലാല്‍ ചിത്രമാണ്. യുവ സംവിധായകരിലെ ശ്രദ്ധേയനായ ബി ഉണ്ണികൃഷ്ണനാണ് മാടമ്പി സംവിധാനം ചെയ്യുന്നത്. കഥയും തിരക്കഥയും അദ്ദേഹത്തിന്റേതു തന്നെ. പഴുതുകളടച്ച് ഒരു ക്ലീന്‍ മോഹന്‍ലാല്‍ ചിത്രമാണ് താന്‍ സമ്മാനിക്കുന്നതെന്ന് സംവിധായകന്‍ പറയുന്നു.

അടുത്ത പേജില്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X