ജൂലൈയില്‍ താരയുദ്ധം
സുരേഷ് ഗോപിയെ നായകനാക്കി പത്രപ്രവര്‍ത്തകന്‍ രൂപേഷ് പോള്‍ സംവിധാനം ചെയ്യുന്ന ലാപ്‍ടോപ്പ് വ്യത്യസ്തമായ ഒരു പ്രണയ കഥയാണ് പറയുന്നത്. ഇതുവരെ കാണാത്ത സുരേഷ് ഗോപിയുടെ പ്രണയഭാവങ്ങള്‍ ലാപ്‍ടോപ്പ് ഒപ്പിയെടുത്തിട്ടുണ്ട്.
പത്മപ്രിയയാണ് ലാപ്‍ടോപ്പിലെ നായിക. ശ്വേതാ മേനോനും ഒരു പ്രധാനാ വേഷത്തില്‍ എത്തുന്നു. സുഭാഷ് ചന്ദ്രന്റെ പറുദീസയുടെ നഷ്ടം എന്ന കഥയെ ആസ്പദമാക്കി ലാപ്‍ടോപ്പിന് തിരക്കഥയെഴുതിയത് രൂപേഷ് പോളിന്റെ ഭാര്യയും കഥാകാരിയുമായ ഇന്ദു മേനോനാണ്.
സുരേഷ് ഗോപിയുടെ വ്യത്യസ്തമായ മറ്റൊരു ചിത്രമാണ് കാവ്യം. നവാഗതരായ അനൂപ് വര്‍മ്മയും സന്തോഷും സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് പ്രശസ്ത സാഹിത്യകാരന്‍ ആലങ്കോട് ലീലാകൃഷ്ണനാണ് തിരക്കഥയെഴുതിയിരിക്കുന്നത്. നവ്യാ നായരാണ് ചിത്രത്തിലെ നായിക.
ഇവയ്ക്കൊക്കെ പുറമെയാണ് രജനിയുടെ കുചേലന്‍. കണ്ടാല്‍ സാമ്യമൊന്നും തോന്നില്ലെങ്കിലും കഥ പറയുമ്പോള്‍ എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പാണ് കുചേലന്‍.
ഒരു മാസത്തില്‍ ഇത്രയും വമ്പന്‍ ചിത്രങ്ങളെ താങ്ങാനുളള തീയേറ്ററുകള്‍ കേരളത്തിലുണ്ടോ എന്ന് ഇത്രയും വായിച്ചു കഴിഞ്ഞ ശേഷം നിങ്ങള്‍ അമ്പരക്കുന്നുണ്ടാവും. പ്രഖ്യാപനങ്ങള്‍ നടത്തുന്നവര്‍ ഒരുപക്ഷേ അത്രയും ആലോചിച്ചിട്ടുണ്ടാവില്ലെന്ന മറുപടിയേ തല്‍ക്കാലം പറയാനുളളൂ.
മുന്‍പേജുകളില്‍
ലാപ് ടോപ്പ് ചിത്രങ്ങള്‍


Click it and Unblock the Notifications