twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബിഗ് എമ്മുകള്‍ ഇനി അനിവാര്യമല്ല?

    By Ajith Babu
    |
    <ul id="pagination-digg"><li class="previous"><a href="/news/20-super-stars-era-end-2-aid0032.html">« Previous</a>

    ദിലീപ് മോഹിനി വേഷമണിഞ്ഞ മായാമോഹിനിയാണ് തിയറ്ററുകളില്‍ ചലനമുണ്ടാക്കിയ മറ്റൊരു സിനിമ. ന്യൂജനറേഷന്‍ സിനിമകളുടെ വഴിയേ പോകാതെ പഴയ ഫോര്‍മുലയില്‍ പടച്ചുണ്ടാക്കിയ മായാമോഹിനി തിയറ്ററുകളില്‍ നിന്നും കാശുവാരുകയാണ്. നടന്‍ ദിലീപിന് ഈ വിജയം ഏറെ ആശ്വാസം പകരുന്നുണ്ട്.

    Flope movies

    ഏറ്റവുമവസാനം തിയറ്ററുകളിലെത്തിയ 22 ഫീമെയില്‍ കോട്ടയവും പ്രേക്ഷകപ്രീതിയില്‍ മുമ്പിലാണ്. ചിത്രത്തിനെതിരെ നിശിത വിമര്‍ശനങ്ങളുയരുന്നുണ്ടെങ്കിലും ടാലന്റുള്ള സംവിധായകനാണ് താനെന്ന് തെളിയിക്കാന്‍ ആഷിക് അബുവിന് ചിത്രത്തിലൂടെ സാധിച്ചിരിയ്ക്കുന്നു. റിമയും ഫഹദും പ്രേക്ഷകരുടെ കയ്യടി നേടുന്നുണ്ട്. മേല്‍പ്പറഞ്ഞവയില്‍ മായാമോഹിനി ഒഴിച്ചുള്ള സിനിമകളിലെല്ലാം സൂചിപ്പിയ്ക്കുന്നത് മോളിവുഡിന്റെ ദിശാമാറ്റമാണ്.

    ഈ പറഞ്ഞ സിനിമകള്‍ കൂടാതെ വമ്പന്‍ ചില സിനിമകള്‍ കൂടി ഈ വര്‍ഷമാദ്യം തിയറ്ററുകളിലെത്തിയിരുന്നു. മോഹന്‍ലാലിന്റെ കാസനോവ, മമ്മൂട്ടിയുടെ ദി കിങ് ആന്റ് ദി കമ്മീഷണര്‍, പൃഥ്വിരാജ് നായകനായ മാസ്റ്റേഴ്‌സ്, ദിലീപിന്റെ സ്പാനിഷ് മസാല.... ഇവയെല്ലാം ബോക്‌സ് ഓഫീസില്‍ വന്‍ തിരിച്ചടിയാണ് നേരിട്ടത്.

    വന്‍ ബജറ്റിലെത്തിയ സൂപ്പര്‍താര സിനിമകളും പൃഥ്വി-ദിലീപ് എന്നിവരുടെ സിനിമകളും പരാജയമടഞ്ഞവയില്‍ ഉള്‍പ്പെടുന്നുണ്ട്. മലയാള സിനിമാപ്രേക്ഷകരുടെ മനോഭാവത്തില്‍ സംഭവിച്ച മാറ്റമാണ് ഈ പരാജയങ്ങള്‍ സൂചിപ്പിയ്ക്കുന്നത്. വമ്പന്‍ താരങ്ങളും വലിയ സെറ്റപ്പുകളുമല്ല തങ്ങള്‍ക്ക് വേണ്ടതെന്നാണ് സിനിമകളെ നിരാകരിച്ചതിലൂടെ പ്രേക്ഷകര്‍ പറഞ്ഞുതരുന്നു.

    ഈ പരാജയങ്ങളോടെ സൂപ്പര്‍താര യുഗത്തിന് അന്ത്യമായെന്ന് പ്രവചിയ്ക്കാനൊന്നും ആരും ധൈര്യപ്പെടില്ല. ഇവിടെ സംഭവിച്ചത് താരങ്ങളുടെ പരാജയമല്ല, അവരുടെ തിരഞ്ഞെടുപ്പുകളിലുണ്ടായ പാളിച്ചയാണ് അവര്‍ക്ക് തിരിച്ചടിയായത്. എന്നാല്‍ ഇനിയും കരുതലോടെ മുന്നോട്ടുനീങ്ങിയില്ലെങ്കില്‍ പുതിയ തലമുറ തങ്ങളെ പിന്നിലാക്കുമെന്ന് ഇവര്‍ തിരിച്ചറിയണം.
    ആദ്യപേജില്‍
    സൂപ്പറുകളുടെ കാലം കഴിഞ്ഞു?

    <ul id="pagination-digg"><li class="previous"><a href="/news/20-super-stars-era-end-2-aid0032.html">« Previous</a>

    English summary
    If the trends in Malayalam cinema are an indication, big heroes are no longer needed to make films tick. Or take a look at the films in Malayalam that made news, this year
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X