»   » 'മേജര്‍ തല്ല്' മമ്മൂട്ടിയും മോഹന്‍ ലാലും തമ്മില്‍?

'മേജര്‍ തല്ല്' മമ്മൂട്ടിയും മോഹന്‍ ലാലും തമ്മില്‍?

Posted By:
Subscribe to Filmibeat Malayalam

ഒരു യുവതാരം പട്ടാളക്കാരനായ ഒരു സംവിധായകനെ തല്ലിതോല്‍പ്പിച്ച കാര്യമാണ് ഇപ്പോള്‍ സിനിമാ ലോകത്തെ സംസാര വിഷയം. താരം ഉണ്ണി മുകുന്ദനാണെന്നും സംവിധായകന്‍ മേജര്‍ രവിയാണെന്നതും ഇപ്പോള്‍ പരസ്യമായ ഒരു രഹസ്യമാണ്. ഇവര്‍ തമ്മിലുള്ള തര്‍ക്കം സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ ലാലും ഏറ്റെടുത്തെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍.

താരസംഘടനയായ അമ്മയില്‍ തര്‍ക്കത്തെ കുറിച്ചൊരു ചര്‍ച്ച നടന്നപ്പോള്‍ സൂപ്പര്‍ താരങ്ങള്‍ രണ്ടും രണ്ട് തട്ടിലായിരുന്നത്രെ. മമ്മൂട്ടി ഉണ്ണിമുകുന്ദനെ അനൂകൂലിച്ചപ്പോള്‍ മോഹന്‍ ലാല്‍ സ്വാഭാവികമായും മേജര്‍ രവിയുടെ പക്ഷത്തായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ പ്രേക്ഷകരും ഉണ്ണി മുകുന്ദനൊപ്പമാണ്.

Mohan Lal and Mammootty

കൊച്ചിയിലെ ജോഷിയുടെ സലാം കാശ്മീരിന്റെ ലൊക്കേഷനിലായിരുന്നു സംഭവം. ചിത്രീകരണത്തിനിടയിലെ ഫൈറ്റ് രംഗത്ത് ഉണ്ണിമുകുന്ദന്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ ഉണ്ണിക്ക് അഭിനയിക്കാറിയില്ലെന്നും മസില്‍ പെരുപ്പിച്ച് നടക്കാന്‍ മാത്രമെ അറിയത്തുള്ളൂ എന്നും മേജര്‍ രവി പരസ്യമായി പരിഹസിച്ചു. പരസ്യമായി അപമാനിക്കരുതെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞെങ്കിലും മേജര്‍ രവി അത് കൂസാതെ പരിഹാസം തുടര്‍ന്നു കൊണ്ടിരുന്നു.

എന്തോ മുന്‍വൈരാഗ്യം മനസ്സില്‍ വച്ചിട്ടെന്ന പോലെയായിരുന്നു മേജര്‍ രവിയുടെ പ്രവൃത്തിയെന്ന് കണ്ടു നിന്നവരും പറയുന്നു. ഒടുവിലാണ് അടിപിടി. ഈ മുന്‍ വൈരാഗ്യമെന്താണെന്നനതിന് പാപ്പരാസികള്‍ കണ്ടെത്തിയ ഒരുത്തരമുണ്ട്. മേജര്‍ രവിയുടെ ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ ഉണ്ണി മുകുന്ദനെ വിളിച്ചപ്പോള്‍ പ്രതിഫലത്തിന്റെ കാര്യ പറഞ്ഞ് താരം ഒഴിവായത്രെ.

അപ്പോള്‍ മമ്മൂട്ടിക്കെന്താ മേജര്‍ രവിയോട് ശത്രുത? അതിനുമുണ്ട് പാപ്പരാസികളുടെ കയ്യില്‍ മറുപടി. മിഷന്‍ 90ഡെയ്‌സിന്റെ ചിത്രീകരണത്തിനിടയില്‍ മേജര്‍ രവി മമ്മൂട്ടിയെ ഭരിക്കാന്‍ വന്നു. പോരാത്തതിന് മോഹന്‍ ലാലിന്റെ അഭിനയത്തെ കുറിച്ച് പൊക്കിപറഞ്ഞത്രെ. ഇതിനുള്ള മറുപടി കൂടിയാണ് മമ്മൂട്ടി താരസംഘടനില്‍ കാണിച്ചത്.

English summary
The reports says super stars Mammootty and Mohan Lal intervene in Unni Mukundan- Major Ravi issue.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam